Your Image Description Your Image Description

തിരുവനന്തപുരം: എസ്എഫ്ഐ നേതാവിന്റെ മർദനമേറ്റ വിദ്യാർഥിനിക്കെതിരെ കേസെടുത്ത സംഭവത്തിൽ ‍ഡിജിപി റിപ്പോർട്ട് തേടി. പെൺകുട്ടിയുടെ പരാതിയിലാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയത്. കടമ്മനിട്ട മൗണ്ട് സിയോൺ കോളജിലെ നിയമവിദ്യാർഥിനിക്കാണ് മർദനമേറ്റത്.

ആറൻമുള പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസം ഇല്ലെന്നും നീതി കിട്ടണമെന്നും ആവശ്യപ്പെട്ട് ഡിജിപി, മുഖ്യമന്ത്രി എന്നിവർക്ക് പെൺകുട്ടി പരാതി നൽകിയിരുന്നു. അടിയന്തരമായി തുടർ നടപടി എടുക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് ഡിജിപി നിർദേശം നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *