Your Image Description Your Image Description

ഡല്‍ഹി: ഇടക്കാല ബജറ്റില്‍ മധ്യവര്‍ഗ കുടുംബങ്ങള്‍ക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇടത്തരക്കാര്‍ക്ക് സ്വന്തമായി വീട് വാങ്ങാനോ നിര്‍മിക്കാനോ ആയി പുതിയ പദ്ധതി കൊണ്ടുവരുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. വാടകവീടുകളിലും ചേരികളിലും അനധികൃത കോളനികളിലും താമസിക്കുന്ന ആളുകൾക്ക് സ്വന്തമായി വീട് വെക്കനോ വാങ്ങാനോ ഉള്ള സഹായം നല്‍കുമെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. പി.എം. ആവാസ് യോജന പദ്ധതിയിലൂടെ രണ്ടുകോടി വീടുകള്‍ കൂടി നിര്‍മിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ കൂട്ടിച്ചേർത്തു.

കോവിഡ് വെല്ലുവിളികള്‍ക്കിടയിലും പി.എം. ആവാസ് യോജനയിലൂടെ മൂന്നുകോടി വീടുകള്‍ നിര്‍മിച്ചുനല്‍കാൻ കഴിഞ്ഞു. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ രണ്ടുകോടി വീടുകള്‍ കൂടി നിര്‍മിച്ചുനല്‍കും. അടുത്ത അഞ്ചുവര്‍ഷം അഭൂതപൂര്‍വമായ വികസനത്തിന്റെ വര്‍ഷങ്ങളായിരിക്കുമെന്നും 2047-ഓടെ വികസിത ഭാരതമെന്ന ലക്ഷ്യം നേടാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *