Home » Blog » kerala Max » കിയ കാരൻസ് ക്ലാവിസ് സി.എൻ.ജി, കാരൻസ് സി.എൻ.ജി വിൽപ്പന 6,200 യൂണിറ്റ് കടന്നു; രണ്ട് മാസത്തിനിടെ ശ്രദ്ധേയ നേട്ടം
Digital Banner 1920x1080_Clavis_revised

Digital Banner 1920x1080_Clavis_revised

ന്യൂഡൽഹി: ഫാക്ടറിയിൽ ഘടിപ്പിച്ച സി.എൻ.ജി സംവിധാനമുള്ള കിയ കാരൻസ് ക്ലാവിസ് സി.എൻ.ജി, കിയ കാരൻസ് സി.എൻ.ജി മോഡലുകളുടെ മൊത്തവിൽപ്പന (ഹോൾസെയിൽ) രണ്ട് മാസത്തിനിടെ 6,200 യൂണിറ്റ് കടന്നു. 2026 സെപ്റ്റംബറിൽ വിപണിയിലെത്തിയ മോഡലുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന സ്വീകാര്യതയാണ് ഈ നേട്ടം വ്യക്തമാക്കുന്നതെന്ന് കിയ ഇന്ത്യ അറിയിച്ചു. മൂന്ന് വർഷത്തിന് ശേഷം വാഹനത്തിന്റെ അവശിഷ്ട മൂല്യത്തിന്റെ 75 ശതമാനം വരെ ഉറപ്പുനൽകുന്ന ‘കിയ അഷ്വേർഡ് ബൈബാക്ക്’ പദ്ധതിയും ഉടമസ്ഥാവകാശം കൂടുതൽ ആകർഷകമാക്കുന്നു. നിബന്ധനകൾക്കും മൈലേജ് പരിധിക്കും വിധേയമായാണ് ഈ ആനുകൂല്യം.

കിയ ഇന്ത്യ മാർക്കറ്റിങ് ആൻഡ് സെയിൽസ് സീനിയർ വൈസ് പ്രസിഡന്റ് അതുൽ സൂദ്, 6,200 യൂണിറ്റ് വിൽപ്പന വിപണിയിൽ കിയയുടെ സി.എൻ.ജി മോഡലുകൾക്ക് ലഭിക്കുന്ന സ്വീകാര്യതയുടെ തെളിവാണെന്ന് പറഞ്ഞു. ഉപഭോക്താക്കളുടെ മാറുന്ന യാത്രാ ആവശ്യങ്ങൾക്കനുസരിച്ച് കൂടുതൽ പവർട്രെയിൻ ഓപ്ഷനുകൾ ലഭ്യമാക്കുന്നതിലും ദൈനംദിന ഉപയോഗക്ഷമത, സൗകര്യം, സാങ്കേതികവിദ്യ എന്നിവ ഒത്തുചേരുന്ന ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിലുമാണ് കമ്പനിയുടെ ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി.

കാരൻസ് ക്ലാവിസ് സി.എൻ.ജി, നിലവിലുള്ള പെട്രോൾ, ടർബോ പെട്രോൾ, ഡീസൽ പതിപ്പുകൾക്കൊപ്പം ഫാക്ടറിയിൽ ഘടിപ്പിച്ച സി.എൻ.ജി ഓപ്ഷനും ലഭ്യമാക്കുന്നു. ആറ്, ഏഴ് സീറ്റ് ക്രമീകരണങ്ങളിലുള്ള മോഡൽ 26.62 ഇഞ്ച് ഡ്യുവൽ പനോരമിക് ഡിസ്പ്ലേ, ഡ്യുവൽ പെയിൻ പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ബോസ് എട്ട് സ്പീക്കർ ഓഡിയോ സംവിധാനം, 360 ഡിഗ്രി ക്യാമറ, ബ്ലൈൻഡ് വ്യൂ മോണിറ്റർ തുടങ്ങിയ സവിശേഷതകളോടെയാണ് എത്തുന്നത്. തിരഞ്ഞെടുത്ത വേരിയന്റുകളിൽ 20 ഓട്ടോണമസ് ഫീച്ചറുകളുള്ള ലെവൽ 2 എ.ഡി.എ.എസ് സംവിധാനവുമുണ്ട്. കാരൻസ്, കാരൻസ് ക്ലാവിസ് സി.എൻ.ജി പതിപ്പുകളിൽ 60 ലിറ്റർ സി.എൻ.ജി ടാങ്ക്, പ്രത്യേക എൻജിൻ കാലിബ്രേഷൻ, പരിഷ്കരിച്ച സസ്പെൻഷൻ, സി.എൻ.ജി ദൂരപരിധി വ്യക്തമാക്കുന്ന 4.2 ഇഞ്ച് കളർ ടി.എഫ്.ടി. എം.ഐ.ഡി എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

കാരൻസ് സി.എൻ.ജി പ്രീമിയം (ഒ) വേരിയന്റിലും കാരൻസ് ക്ലാവിസ് സി.എൻ.ജി എച്ച്.ടി.ഇ, എച്ച്.ടി.ഇ (ഒ) വേരിയന്റുകളിലുമാണ് ലഭ്യമാകുന്നത്. കാരൻസ് സി.എൻ.ജിയുടെ എക്സ്ഷോറൂം വില 12.12 ലക്ഷം രൂപ മുതലും കാരൻസ് ക്ലാവിസ് സി.എൻ.ജിയുടേത് 12.39 ലക്ഷം രൂപ മുതലുമാണ്. പെട്രോൾ, ഡീസൽ, സി.എൻ.ജി, ഹൈബ്രിഡ്, ഇലക്ട്രിക് പവർട്രെയിനുകളിലായി കൂടുതൽ തിരഞ്ഞെടുപ്പുകൾ ലഭ്യമാക്കി ഉപഭോക്താക്കളുടെ വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റാനാണ് കിയ ഇന്ത്യ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *