Home » Blog » kerala Max » വണ്ടർലാ കൊച്ചി ബ്ലാക്ക് ഫ്രൈഡേ സെയിൽ പ്രഖ്യാപിച്ചു
IMG-20261125-WA0020

കൊച്ചി: ബ്ലാക്ക് ഫ്രൈഡേ വിൽപ്പനയുടെ ഭാഗമായി വണ്ടർലാ കൊച്ചി അമ്യൂസ്‌മെന്റ് പാർക്കിൽ പ്രത്യേക ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. നവംബർ 26 മുതൽ 29 വരെ ലഭ്യമാകുന്ന ഓഫറിൽ 799 രൂപ മുതൽ ടിക്കറ്റുകൾ സ്വന്തമാക്കാം. നവംബർ 26ന് ഉച്ചയ്ക്ക് 12ന് ആരംഭിക്കുന്ന എർലി ആക്‌സസ് ഓഫറിൽ 799 രൂപയ്ക്കും നവംബർ 27 മുതൽ 29 വരെ 849 രൂപയ്ക്കും ടിക്കറ്റുകൾ ലഭിക്കും. നികുതികൾ ഉൾപ്പെടാതെയുള്ള ഓഫർ നിരക്കുകളാണിത്. സാധാരണ നികുതികൾ ഉൾപ്പെടെ 1,969 രൂപ വിലയുള്ള ടിക്കറ്റിന് എർലി ആക്‌സസ് വഴി ഏകദേശം 52 ശതമാനം ഇളവാണ് ലഭിക്കുന്നത്. ഓഫറിൽ വാങ്ങുന്ന ടിക്കറ്റുകൾ 2027 മാർച്ച് 31 വരെ ഉപയോഗിക്കാം. വണ്ടർലയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *