Home » Blog » Kerala » ആന്ധ്രാപ്രദേശിൽ രണ്ടാമത്തെ നിർമാണശാല സ്ഥാപിക്കാൻ 2 ബില്യൺ ഡോളർ നിക്ഷേപവുമായി കിയ ഇന്ത്യ
Kia India Anantapur plant

ന്യൂഡൽഹി: ഇന്ത്യയിലെ ദീർഘകാല വളർച്ചാ സാധ്യതകളിലുള്ള വിശ്വാസവും രാജ്യത്തോടുള്ള പ്രതിബദ്ധതയും വ്യക്തമാക്കി കിയ ഇന്ത്യ ആന്ധ്രാപ്രദേശിൽ രണ്ടാമത്തെ നിർമാണശാല സ്ഥാപിക്കാൻ 200 കോടി ഡോളർ നിക്ഷേപം പ്രഖ്യാപിച്ചു. കിയയും വിതരണ പങ്കാളികളും സംയുക്തമായാണ് ഈ നിക്ഷേപം നടത്തുന്നത്. ഇതുസംബന്ധിച്ച് ആന്ധ്രാപ്രദേശ് സർക്കാരുമായി ധാരണാപത്രത്തിൽ (എം.ഒ.യു.) ഒപ്പുവെച്ചു. കിയ ഇന്ത്യയുടെ വളർച്ചാ യാത്രയിലെ സുപ്രധാന ചുവടുവയ്പ്പാണിത്.

കിയയ്ക്കും വിതരണ പങ്കാളികൾക്കുമായി 465 ഏക്കർ സ്ഥലത്താണ് പുതിയ നിർമാണശാല ഒരുക്കുന്നത്. ഇതിലൂടെ നേരിട്ടും അല്ലാതെയുമുള്ള ഏകദേശം 12,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. പ്രതിവർഷം രണ്ട് ലക്ഷം വാഹനങ്ങൾ നിർമിക്കാനുള്ള ശേഷി പുതിയ പ്ലാന്റിനുണ്ടാകും. ഇതോടെ കിയ ഇന്ത്യയുടെ രണ്ട് പ്ലാന്റുകളിലെയും സംയോജിത വാർഷിക ഉൽപ്പാദനശേഷി ആറ് ലക്ഷത്തിലധികം യൂണിറ്റുകളായി ഉയരും. രാജ്യത്തെ നിർമാണ മേഖലയിലും വ്യവസായ വളർച്ചയിലും കിയയുടെ സംഭാവന കൂടുതൽ ശക്തിപ്പെടുത്താനും ഈ വികസനം സഹായിക്കും.

വളർച്ചയുടെ അടുത്ത ഘട്ടം

നിലവിലുള്ള നിർമാണ അടിത്തറ വിപുലീകരിച്ചുകൊണ്ട് ഉൽപ്പാദനശേഷി വർധിപ്പിക്കാനും വളർച്ചയുടെ അടുത്ത ഘട്ടത്തിന് ശക്തമായ അടിത്തറ ഒരുക്കാനുമാണ് രണ്ടാമത്തെ പ്ലാന്റിലൂടെ കിയ ലക്ഷ്യമിടുന്നത്. രണ്ട് പ്ലാന്റുകളിലുമായി കിയയുടെ മൊത്തം നിക്ഷേപം 500 കോടി ഡോളറിലെത്തും. ഇന്ത്യയുടെ തന്ത്രപ്രധാനമായ വിപണി സാധ്യതകളിലുള്ള കമ്പനിയുടെ വിശ്വാസം ഈ നിക്ഷേപം വ്യക്തമാക്കുന്നു. നിർമാണ മേഖലയുടെ വികസനം, തൊഴിൽസൃഷ്ടി, വാഹന വ്യവസായ മേഖലയിലെ വളർച്ച എന്നിവയ്ക്കും പദ്ധതി പിന്തുണയേകും.

–

Leave a Reply

Your email address will not be published. Required fields are marked *