
ശിശുദിനാഘോഷത്തിന്റെ ഭാഗമായി വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ സംഘടിപ്പിച്ച ശിശുദിന റാലി.
വടക്കാങ്ങര: ടാലന്റ് പബ്ലിക് സ്കൂളിൽ വിവിധ പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. ചാച്ചാജി വേഷമണിഞ്ഞ കുട്ടികൾ പങ്കെടുത്ത റാലിയും എട്ടാം ക്ലാസ് വിദ്യാർഥികളുടെ തെരുവുനാടകവും ശ്രദ്ധേയമായി. പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി ഉദ്ഘാടനം ചെയ്തു. സ്കൂൾ കമ്മിറ്റി സെക്രട്ടറി യാസിർ കരുവാട്ടിൽ ആശംസ നേർന്നു.
ഫ്ലൈ ഹൈ പ്രീ-സ്കൂൾ വിഭാഗത്തിലെ കുട്ടികൾ വടക്കാങ്ങരയിലെ ബഡ്സ് സ്കൂൾ സന്ദർശിച്ച് അവിടത്തെ കുട്ടികളുമായി ചേർന്ന് കലാപരിപാടികൾ അവതരിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ സാഹിദ ഖാലിദ്, സൗമ്യ, റഫീഖ്, റിജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

