Home » Blog » Kerala » കൊൽക്കത്തയിൽ നിന്ന് പറന്നുയരാൻ നിമിഷങ്ങൾ ശേഷിക്കെ ഹൈജാക്ക് ഭീഷണി; എയർ ഇന്ത്യ വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി
air-india--680x450

കൊൽക്കത്ത: കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തിന് തട്ടിക്കൊണ്ടുപോകൽ ഭീഷണി. നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയരാൻ നിമിഷങ്ങൾ ശേഷിക്കെയാണ് എഐ 772 വിമാനത്തിനുള്ളിൽ നിന്ന് ഭീഷണി സന്ദേശം അടങ്ങിയ കുറിപ്പ് കണ്ടെത്തിയത്. വിമാനത്തിലെ ശുചിമുറിയിലെ കണ്ണാടിയിലാണ് ഭീഷണി സന്ദേശം എഴുതിയിരുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.

 

കുറിപ്പ് ശ്രദ്ധയിൽപ്പെട്ട ഉടൻ പൈലറ്റ് വിവരം എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുകയായിരുന്നു. തുടർന്ന് യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയും വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും ചെയ്തു. ബോംബ് സ്ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിമാനത്തിൽ വിശദമായ പരിശോധന നടത്തിവരികയാണ്. സംഭവത്തിൽ സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *