Home » Blog » kerala Max » അരവണ നിർമ്മാണത്തിന് മിൽമ നെയ്യ് ഉപയോഗിക്കുന്നതിൽ അന്തിമ തീരുമാനമായിട്ടില്ല; നിയമോപദേശം തേടുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ
k-jayakumar-680x450

ശബരിമലയിലെ അരവണ നിർമ്മാണത്തിനാവശ്യമായ നെയ്യ് മിൽമയിൽ നിന്ന് വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. വിഷയം സങ്കീർണ്ണമായതിനാൽ നിയമോപദേശം തേടിയശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.

 

മിൽമ കേരളം കണികണ്ടുണരുന്ന നന്മയല്ലേ, ആവശ്യത്തിന് നെയ്യ് നിലവിൽ മിൽമയുടെ കൈവശമുണ്ടെന്നും കെ ജയകുമാർ പറഞ്ഞു. സീസൺ ആരംഭിക്കുന്ന സമയത്ത് ഏകദേശം 10,000 ലിറ്റർ നെയ്യിന്റെ കുറവ് മാത്രമാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ നിലവിൽ നെയ്യ് ലഭ്യതയിൽ യാതൊരുവിധ ആശങ്കകൾക്കും വകയില്ല. അതേസമയം, നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് വിളിച്ച റീ ടെൻഡറിൽ യോഗ്യതയുള്ള വിതരണക്കാരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായി അരവണ ഉൽപാദനത്തിനായുള്ള ഒരുക്കങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് കെ. ജയകുമാർ പറഞ്ഞു. നിലവിൽ 30 ലക്ഷം ടിൻ അരവണയുടെ ശേഖരം ബോർഡിന്റെ പക്കലുണ്ട്. ദിവസേന ലക്ഷക്കണക്കിന് ടിൻ അരവണ ഉൽപാദിപ്പിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരികയാണ്. അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് തടസ്സങ്ങളൊന്നുമില്ലെന്നും തീർഥാടനകാലത്തെ ഒരുക്കങ്ങളിൽ പൂർണ ആത്മവിശ്വാസമുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *