Home » Blog » Kerala » ഷിഗെല്ല ഭീതിയ്ക്കിടെ മലപ്പുറത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന; ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
images

മലപ്പുറം അമരമ്പലത്ത് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മേഖലയിലെ ഹോട്ടലുകളിലും കൂൾബാറുകളിലും പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ്. പൂക്കോട്ടുംപാടം അങ്ങാടിയിലെയും സമീപ പഞ്ചായത്ത് പ്രദേശങ്ങളിലെയും പത്തോളം ഭക്ഷണശാലകളിലാണ് ഞായറാഴ്ച (നവംബർ8) അതിരാവിലെ മുതൽ മിന്നൽ പരിശോധന നടത്തിയത്. അമരമ്പലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അശ്വതിയുടെ നിർദേശപ്രകാരം ഹെൽത്ത് ഇൻസ്പെക്ടർ ഗോകുൽദാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനാ നടപടികൾ.

 

പരിശോധനയ്ക്കിടെ വിവിധ ഹോട്ടലുകളിൽ സൂക്ഷിച്ചിരുന്ന വൻതോതിലുള്ള പഴകിയതും മോശമായതുമായ ഭക്ഷണ സാധനങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തി പിടിച്ചെടുത്ത് നശിപ്പിച്ചു. കൃത്യമായ ശുചിത്വ മാനദണ്ഡങ്ങളോ മുൻകരുതൽ നിർദേശങ്ങളോ പാലിക്കാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് അധികൃതർ കാരണം കാണിക്കൽ നോട്ടീസ് നൽകി. പഴകിയതും കൃത്യമായ രീതിയിൽ സൂക്ഷിക്കാത്തതുമായ ഭക്ഷണം വിൽക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും, നിയമലംഘനം തുടരുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത പിഴയും പ്രോസിക്യൂഷൻ നടപടികളും സ്വീകരിക്കുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *