Home » Blog » kerala Max » ഹോണ്ടയുടെ ആദ്യ മെയ്ഡ് ഇൻ ഇന്ത്യ ഇലക്ട്രിക് എസ്‌യുവി ആൽഫ
IMG-20261105-WA0014

കൊച്ചി: ഹോണ്ട കാർസ് ഇന്ത്യയുടെ ആദ്യ മെയ്ഡ് ഇൻ ഇന്ത്യ ഇലക്ട്രിക് എസ്‌യുവിക്ക് ‘ഹോണ്ട ആൽഫ’ എന്ന് പേരിട്ടു. ഡിസംബർ രണ്ടിന് വാഹനത്തിന്റെ ആഗോള അരങ്ങേറ്റം ഇന്ത്യയിൽ നടക്കും. ഗ്രീക്ക് അക്ഷരമാലയിലെ ആദ്യ അക്ഷരമായ ആൽഫയിൽ നിന്നാണ് പേര് സ്വീകരിച്ചത്. 2025-ലെ ജപ്പാൻ മൊബിലിറ്റി ഷോയിൽ കൺസെപ്റ്റ് രൂപത്തിൽ അവതരിപ്പിച്ച വാഹനമാണിത്. നഗര, പ്രകൃതി സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് എസ്‌യുവി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഹോണ്ടയുടെ ആഗോള വാഹന ബിസിനസിനായി പുതുതായി രൂപകൽപ്പന ചെയ്ത എച്ച് മാർക്കും ആദ്യമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പുതിയ എച്ച് മാർക്ക് ഉപയോഗിക്കുന്ന ആദ്യ ഹോണ്ട മോഡലും ആൽഫയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *