
കൊച്ചി: ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നത് കൂടുതൽ എളുപ്പമാക്കുന്നതിനായി ഫ്ലെക്സി ഇലക്ട്രിക് കാർ ലോൺ അവതരിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്. ഇലക്ട്രിക് വാഹനത്തിന്റെ ബോഡിക്കും ബാറ്ററിക്കും പ്രത്യേകം വായ്പാ വിഹിതങ്ങൾ ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. ബാറ്ററിക്കുള്ള വായ്പ ദീർഘകാലത്തേക്ക് തിരിച്ചടയ്ക്കാനുള്ള സൗകര്യവും ഇതിലൂടെ ലഭിക്കും. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഇഎംഐ ക്രമീകരിക്കാനും ഇതുവഴി സാധിക്കും. രാജ്യത്തുടനീളമുള്ള ബാങ്കിന്റെ 9,700-ലധികം ശാഖകളിലൂടെ വായ്പ ലഭ്യമാണ്. പ്രമുഖ വാഹന നിർമാതാക്കളുടെ ഇലക്ട്രിക് കാറുകൾ വാങ്ങുന്നതിനും ഈ പദ്ധതി പ്രയോജനപ്പെടുത്താം. ഇലക്ട്രിക് വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൂടുതൽ ചെലവുകുറഞ്ഞതും എളുപ്പമുള്ളതുമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
