
കൊച്ചി: ഇൻഡസ് ആപ്പ്‌സ്റ്റോറിന്റെ പേര് ഫോൺപേ ആപ്പ്‌സ്റ്റോർ എന്നാക്കി മാറ്റി ഫോൺപേ. ഇന്ത്യയിലെ 20 കോടിയിലധികം ഉപകരണങ്ങളിൽ പ്ലാറ്റ്‌ഫോമിന് സാന്നിധ്യമുണ്ട്. ആപ്പുകൾക്കും ഗെയിമുകൾക്കും പുറമെ ഗിഫ്റ്റ് കാർഡുകൾ, ഡിജിറ്റൽ ടോപ്പ് അപ്പുകൾ തുടങ്ങിയവ ലഭ്യമാക്കുന്ന വിപണിയായി പ്ലാറ്റ്‌ഫോമിനെ വികസിപ്പിക്കുകയാണ് ലക്ഷ്യം. ചാറ്റ്ജിപിടി, ഡ്യുവോലിംഗോ, ഷെയർചാറ്റ്, സോണി എൽഐവി തുടങ്ങിയ ജനപ്രിയ ആപ്പുകളും ഗെയിമുകളും ഇതിൽ ലഭ്യമാണ്. ആപ്പുകൾ ഡൗൺലോഡ് ചെയ്യാതെ തന്നെ ഡിജിറ്റൽ ഉൽപ്പന്നങ്ങൾ കണ്ടെത്താനും വാങ്ങാനും സഹായിക്കുന്ന വെബ്‌സ്റ്റോറും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഫോൺപേയുടെ സുരക്ഷിത പേയ്‌മെന്റ് സംവിധാനത്തിലൂടെ ഡിജിറ്റൽ ഉൽപ്പന്നങ്ങളുടെ വാങ്ങൽ ലളിതമാക്കുന്നതിനൊപ്പം ഡെവലപ്പർമാർക്ക് പുതിയ വരുമാന സാധ്യതകൾ ഒരുക്കാനും ഈ മാറ്റം ലക്ഷ്യമിടുന്നു.
