Home » Blog » kerala Max » ട്വന്റി20 പാർട്ടി ആലുവ നിയോജകമണ്ഡലം കൺവെൻഷൻ നടത്തി .
IMG-20261028-WA0008

ആലുവ :ട്വൻ്റി 20 പാർട്ടി ആലുവ നിയോജകമണ്ഡലം കൺവെൻഷൻ പാർട്ടി മധ്യമേഖല വൈസ് പ്രസിഡൻ്റ് അഡ്വ. ചാർളിപോൾ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ നിയോജക മണ്ഡലം സെക്രട്ടറി എം. എ റെയ്ജു അധ്യക്ഷത വഹിച്ചു.

നിയോജകമണ്ഡലം സെക്രട്ടറി ഷിബു സെബാസ്റ്റ്യൻ, കെ കെ കുര്യാക്കോസ് വൈദ്യൻ, ജോയ് സെബാസ്റ്റ്യൻ,
പി .കെ . സലിം , കെ.എം അബു എന്നിവർ പ്രസംഗിച്ചു.ആലുവ നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വതമായ പരിഹാരം കാണണമെന്നും എടത്തല പഞ്ചായത്തിലെ

കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നും കാഞ്ഞൂർ – തുറവുങ്കര എയർപോർട്ട് റോഡ് ഗതാഗതയോഗ്യമാക്കണമെന്നും യോഗം അധികാരികളോടാവശ്യപ്പെട്ടു. മണ്ഡലം,വാർഡ് ബൂത്ത്, തല കമ്മറ്റികൾ പുന:സംഘടിപ്പിക്കുവാനും മെമ്പർ ഷിപ് ക്യാമ്പയിൻ നടത്തുവാനും തീരുമാനിച്ചു.

ഫോട്ടോ  : ട്വന്റി 20 പാർട്ടി ആലുവ നിയോജകമണ്ഡലം കൺവെൻഷൻ പാർട്ടി മധ്യ മേഖല വൈസ് പ്രസിഡൻ്റ് അഡ്വ. ചാർളിപോൾ ഉദ്ഘാടനം ചെയ്യുന്നു. ഭാരവാഹികളായ എം എ റെയ്ജു , ഷിബു സെബാസ്റ്റ്യൻ, പി.കെ സലിം , കെ. കെ കുര്യാക്കോസ് വൈദ്യൻ, ജോയി സെബാസ്റ്റ്യൻ, കെ. എം അബു തുടങ്ങിയവർ സമീപം

Leave a Reply

Your email address will not be published. Required fields are marked *