Home » Blog » kerala Max » മരിച്ചവരുടെ പെൻഷൻ തട്ടിയെടുത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി; സംഭവം വിവാദമായതോടെ പാർട്ടി പുറത്താക്കി!
pension

പാലക്കാട്: മരിച്ചവരുടെ പെൻഷൻ തട്ടിയെടുത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി. പാലക്കാട്‌ ശ്രീകൃഷ്ണപുരം പഞ്ചായത്ത്‌ പതിനൊന്നാം വാർഡിലെ രണ്ട് പേരുടെ പെൻഷൻ തുകയാണ് തട്ടിയെടുത്തത്. കൃഷ്ണൻകുട്ടി പണിക്കർ, നാരായണ ഗുപ്തൻ എന്നിവരുടെ പെൻഷൻ തുകയാണ് സിപിഎം മണ്ണമ്പറ്റ ബ്രാഞ്ച് സെക്രട്ടറി സത്യനാരായണന്‍ തട്ടിയെടുത്തത്. കൃഷ്ണൻ കുട്ടി പണിക്കർ ജൂലൈ ആദ്യ വാരത്തിലും നാരായണ ഗുപ്തൻ ഓഗസ്റ്റിലും മരണപ്പെട്ടതാണ്. ഇവരുടെ സെപ്റ്റംബർ മാസം വരെയുള്ള തുക സത്യനാരായണൻ തട്ടിയെടുക്കുകയായിരുന്നു. വ്യാജ ഒപ്പിട്ട് ഇവർ തുക കൈപ്പറ്റിയതായി കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ ഇയാളെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ഇയാൾക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *