
ന്യൂഡൽഹി: തെരെഞ്ഞെടുപ്പ് കമ്മീഷനെ കാണണമെന്നാവശ്യപ്പെട്ട രാഹുല്ഗാന്ധിയെയും പ്രിയങ്കയെയും ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കിയ നടപടി ജനാധിപത്യത്തെ ചവട്ടിയരയ്ക്കലാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ലോക്സഭയിലെ പ്രതിപക്ഷ നേതാവിനെയും എംപിമാരെയും കാണാന് കഴിയില്ലന്ന തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ധിക്കാരവും ഇന്ത്യയിലെ ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.
നിഷ്പക്ഷവും നീതിയുക്തവുമായ തെരെഞ്ഞെടുപ്പുകള്ക്ക് ചുക്കാന് പിടിക്കേണ്ട കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെല്ലാം സംശയാസ്പദമാണെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണരുടെ നടപടികളെ മറ്റു രണ്ടു തെരെഞ്ഞെടുപ്പ് കമ്മീഷണര്മാര് പരസ്യമായി ചോദ്യം ചെയ്യുന്ന അവസ്ഥയുണ്ടായി. ഇതോടെ മഹത്തായ ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണുണ്ടായത്. മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷണറെക്കണ്ട് താങ്കള് ഇന്ത്യയുടെ തെരെഞ്ഞെടുപ്പ് അട്ടിമറിക്കരുതെന്ന് പറയനാണ് രാഹുല് ഗാന്ധിയെത്തിയത്. പ്രതിപക്ഷ നേതാവിനെയും എംപിമാരെയും കാണാണ് കൂട്ടാക്കാത്ത തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഭരണഘടനയുടെ അന്തസത്തയെപ്പോലും ചോദ്യം ചെയ്യുന്നതാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി
ഇന്ത്യന് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള മോദി സര്ക്കാരിന്റെ നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി തടയാനുള്ള വലിയ പോരാട്ടത്തിനാണ് രാഹുല്ഗാന്ധിയും കോണ്ഗ്രസും നേതൃത്വം നല്കുന്നത്. അതിനെ അറസ്റ്റു കൊണ്ടും ബലപ്രയോഗം കൊണ്ടും ഇല്ലാതാക്കാന് കഴിയുമെന്ന വ്യാമോഹമൊന്നും നരേന്ദ്രമോദി സര്ക്കാരിന് വേണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി
