Home » Blog » kerala Max » ഇ എൻ സുരേഷ് ബാബുവിനെതിരെ പരാതികളില്ല; ചില വാർത്ത ശൃംഖലകൾ പ്രചരിപ്പിക്കുന്നത് തെറ്റായ വാർത്ത – എം.വി. ഗോവിന്ദൻ
26

തൊടുപുഴ: ഇ എൻ സുരേഷ് ബാബുവിനെതിരെ പരാതികളില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. ചില വാർത്ത ശൃംഖലകൾ പ്രചരിപ്പിക്കുന്നത് തെറ്റായ വാർത്തയാണെന്നും ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, എന്തുകൊണ്ട് നേതൃമാറ്റം എന്നത് പാലക്കാട് ജില്ലാ ഘടകത്തോട് ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇ എൻ സുരേഷ് ബാബുവിനെ സ്ഥാനത്തുനിന്ന് മാറ്റിയ സംഭവത്തിൽ നേതാക്കൾ പ്രതികരിച്ചിരുന്നില്ല. മുതിർന്ന നേതാക്കളായ കെ കെ ശൈലജ, ഇ പി ജയരാജൻ, എം വി ജയരാജൻ, വി എൻ വാസവൻ, തോമസ് ഐസക് എന്നിവരും വിഷയത്തിൽ കൃത്യമായ മറുപടി നൽകിയില്ല.

പാലക്കാട് എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും പത്തനംതിട്ടയിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നുമാണ് കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് പ്രതികരിച്ചത്. കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യി പ​ഠി​ക്കാ​തെ ഊ​ഹ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ക​രി​ക്കി​ല്ലെ​ന്ന് കെ.​കെ.​ഷൈ​ല​ജ പറഞ്ഞിരുന്നു. പാലക്കാ​ട്ടെ പ​രാ​തി​യെ​ക്കു​റി​ച്ച് ത​നി​ക്ക് അ​റി​യി​ല്ല. ജി​ല്ലാ ത​ല​ത്തി​ലു​ള്ള വി​ഷ​യ​ങ്ങ​ൾ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ എ​ത്തി​യാ​ൽ മാ​ത്ര​മേ അ​റി​യു​ക​യു​ള്ളൂ​വെ​ന്നുമായിരുന്നു വിഷയത്തിൽ ഷൈ​ല​ജയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *