Home » Blog » kerala Max » ബിജെപി കൗൺസിലർ ആർ. സുഗതനെതിരെ ചുമത്തിയ കാപ്പ റദ്ദാക്കി ഹൈക്കോടതി
25

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതനെതിരെ ചുമത്തിയ കാപ്പ ഹൈക്കോടതി റദ്ദാക്കി. ഭാര്യ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി നടപടി. സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിൽ കാപ്പ ചുമത്തുന്നതു സംബന്ധിച്ച് തന്നെ അറിയിച്ചിരുന്നില്ലെന്ന് ഭാര്യ വ്യക്തമാക്കിയിരുന്നു.

കോർപ്പറേഷൻ കൗൺസിലറായ ജനപ്രതിനിധിക്കെതിരെ രാഷ്ട്രീയ പ്രേരിതമായി കാപ്പ ചുമത്തുകയായിരുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് ഹൈക്കോടതിയിൽ നിന്നുള്ള ഈ അനുകൂല ഉത്തരവ്. സുഗതന്റെ കരുതൽ തടങ്കൽ അസാധുവാക്കിയ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു.

അതേസമയം, ഹൈക്കോടതി വിധി സുഗതനും ബിജെപി നേതൃത്വത്തിനും ഒരുപോലെ വലിയ ആശ്വാസമാണ്. കോടതി നടപടികൾ പൂർത്തിയാകുന്നതോടെ സുഗതൻ ജയിലിൽ മോചിതനാവും.

Leave a Reply

Your email address will not be published. Required fields are marked *