Home » Blog » kerala Max » “കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകും, അല്ലാതെ സീറ്റിന്റെ എണ്ണം നോക്കിയല്ല പാർട്ടി നടപടിയെടുക്കുന്നത്” – വി ശിവന്‍കുട്ടി
4

കോഴിക്കോട്: പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെ നീക്കിയത് പാർട്ടി നടപടിയുടെ ഭാഗമായിത്തന്നെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി. ശിവൻകുട്ടി. സാധാരണ പാർട്ടി നടപടി വരുമ്പോൾ പല ആരോപണങ്ങളും വരും. പാർട്ടി മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം തീരുമാനം എടുത്തതെന്നും വി. ശിവൻകുട്ടി പറഞ്ഞു.

സീറ്റിന്റെ എണ്ണം നോക്കിയല്ല പാർട്ടി നടപടിയെടുക്കുന്നത്. പാർട്ടി നടപടിയുണ്ടാകുന്നത് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ കുറ്റത്തിന്റെ അടിസ്ഥാനത്തിലാണ്. അതിന്റെ മെറിറ്റും ഡീ മെറിറ്റും അടിസ്ഥാനമാക്കിയാണെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി. സിപിഎമ്മിലെ ജില്ലാ സെക്രട്ടറിയെ പോലുള്ളയാളെ ഒഴിവാക്കുമ്പോൾ അതിൽ എന്തെങ്കിലും നടപടിയുണ്ടാകുമെന്നും ശിവൻകുട്ടി പറഞ്ഞു.

വിദ്യാർഥി നേതാക്കളുടെ ബലത്തിൽ പോലീസ് വീട്ടിൽ കയറുന്നത് ശരിയല്ല. ആരുടെ ബലത്തിലാണ് ഇതൊക്കെ ചെയ്യുന്നത്. കള്ളക്കേസ് എടുത്തും മർദനം നടത്തിയും വിദ്യാർഥികളുടെ വീടുകൾ റെയ്ഡ് ചെയ്തും എസ്.എഫ്.ഐയെ അടിച്ചമർത്താൻ നോക്കിയാൽ അത് ഒരു കാരണവശാലും അനുവദിക്കില്ല. അതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *