Home » Blog » kerala Max » “പാർട്ടി കോടതി അല്ല, തെറ്റ് ചെയ്താൽ നടപടിയുണ്ടാകും ; വിഷയങ്ങൾ പഠിച്ച ശേഷമാണ് തീരുമാനമെടുക്കുന്നത്” – കെ.കെ. ശൈലജ
5

കോഴിക്കോട്: പാർട്ടി കോടതി അല്ല, തെറ്റ് ചെയ്താൽ നടപടിയുണ്ടാകുമെന്നും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ. ചെറിയ കുറ്റങ്ങളിൽ പോലും നടപടിയെടുക്കുന്ന സമീപനമാണ് ഞങ്ങളുടെ പാർട്ടിക്കുള്ളതെന്നും ശൈലജ പറഞ്ഞു. വിഷയങ്ങൾ പഠിച്ച ശേഷമാണ് പാർട്ടി തീരുമാനമെടുക്കുന്നത്. ഓരോ വിഷയത്തിലും വസ്തുതകൾ പരിശോധിച്ച ശേഷമായിരിക്കും പാർട്ടി നിലപാട് സ്വീകരിക്കുക. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്നും ചെറിയ കുറ്റങ്ങളിൽപോലും നടപടിയെടുക്കുന്നവരാണ് തങ്ങളുടെ പാർട്ടിയെന്നും ശൈലജ കൂട്ടിച്ചേർത്തു.

മാധ്യമങ്ങളിൽ കാണുന്ന വിവരങ്ങൾ മാത്രമാണ് തനിക്ക് അറിയാവുന്നത്. വിഷയത്തിന്റെ മുഴുവൻ കാര്യങ്ങളും അറിയാതെ ഊഹത്തിന്റെ അടിസ്ഥാനത്തിൽ പ്രതികരിക്കാനാകില്ലെന്നും അവർ പറഞ്ഞു. രാഹുൽ മാങ്കൂട്ടം വിഷയത്തിൽ ചാടിക്കയറി അഭിപ്രായം പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങളിൽ വിവരങ്ങൾ പുറത്തുവന്നതിന് ശേഷമാണ് താൻ നിലപാട് സ്വീകരിച്ചതെന്നും ശൈലജ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *