കൊച്ചി: സംസ്ഥാന സർക്കാരിൻ്റെ ഓപ്പറേഷൻ തൂഫാൻ കേവലം മയക്കുമരുന്നു വിരുദ്ധ പോരാട്ടങ്ങളിലൊതുങ്ങാതെ കൂടുതൽ ആളുകളെ ദോഷകരമായി ബാധിക്കുന്ന മദ്യ ഉപഭോഗ സംസ്ക്കാരത്തിനെതിരേയും ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് കേരള മദ്യ ലഹരി വിരുദ്ധ ഏകോപന സമിതി ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരിൻ്റെ മദ്യ നയ രൂപീ കരണത്തിൽ മദ്യ- ലഹരി വിരുദ്ധ സംഘsനകളെ വിശ്വാസത്തിലെടുക്കണമെന്ന് ഏകോപന സമിതി ജില്ല കൺവീനർ ഷൈബി പാപ്പച്ചൻ ആവശ്യപ്പെട്ടു. ജെൻസീകളേയും മദ്യപാന രംഗത്തേയ്ക്ക് കൊണ്ടുവരാനുള്ള നീക്കം ഉപക്ഷിക്കണമെന്നും ഘട്ടം ഘട്ടമായി വിദേശ മദ്യശാലകളുടെ എണ്ണം കുറച്ച് കൊണ്ട് വരണമെന്നും ക്രമണേ മദ്യ ഉത്പാദനം പൂർണ്ണമായും നിർ ത്തണമെന്നും സമിതി ചൂണ്ടിക്കാട്ടി. ലഹരി വിരുദ്ധ യജ്ഞത്തിൽ മദ്യത്തെ അവഗണിക്കരുത്. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നത് യുവജനങ്ങളെ മദ്യാസക്തിയിലേയ്ക്കു നയിക്കുമെന്നും മദ്യനയ
രൂപീകരണത്തിൽ സർക്കാർ മദ്യ ലഹരി വിരുദ്ധ സംഘടനകളെ പൂർണ്ണമായും വിശ്വാസത്തിൽ എടുത്ത് മുന്നോട്ട് നീങ്ങണം. മദ്യ ശാലകൾ നിയന്ത്രിക്കാൻ പഞ്ചായത്തീ രാജ് നഗരപാലിക ആക്ട് 232,447 വകുപ്പുകൾ പ്രകാരം തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഉണ്ടായിരുന്ന നിയന്ത്രണാധികാരം സർക്കാർ പുനസ്ഥാപിക്കണമെന്നു കേരള മദ്യ ലഹരി വിരുദ്ധ ഏകോപന സമിതി കൺവീനർഷൈബി പാപ്പച്ചൻ പറഞ്ഞു.
