
കണ്ണൂര്‍: ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ പിലാത്തറയിലാണ് സംഭവം. തകരാറിലായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട ലോറി അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെയാണ് ടാങ്കര്‍ ലോറി ഇടിച്ചുകയറിയത്. ലോറിയുടെ തകരാര്‍ പരിഹരിച്ചുകൊണ്ടിരുന്ന മെക്കാനിക്കും സഹായിയുമാണ് മരിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ലോറികള്‍ക്ക് തിപിടിച്ചു. ഇന്ന് പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അപകടമുണ്ടായത്.
