
കൊച്ചി: ഇന്ത്യയിലെ പുതുതലമുറയിലെ കലാപ്രതിഭകളെ കണ്ടെത്തുന്നതിനായി ഹൈബ് ഇന്ത്യ നടത്തുന്ന ‘ഫൈനൽ കോൾ’ ഓഡിഷൻ ഒക്ടോബർ 15ന് കൊച്ചിയിൽ നടക്കും. രാജ്യവ്യാപകമായി നടക്കുന്ന പ്രതിഭാ തിരച്ചിലിന്റെ ഭാഗമായാണ് കൊച്ചിയിലും ഓഡിഷൻ സംഘടിപ്പിക്കുന്നത്. 2005നും 2011നും ഇടയിൽ ജനിച്ച പെൺകുട്ടികൾക്ക് അപേക്ഷിക്കാം. ഗായനം, റാപ്, നൃത്തം, അഭിനയം, മോഡലിങ് തുടങ്ങിയ മേഖലകളിലാണ് അവസരം. കൊച്ചി ഓഡിഷനിലേക്കുള്ള പ്രീ-രജിസ്ട്രേഷൻ സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 3 വരെ ഔദ്യോഗിക ഓഡിഷൻ വെബ്സൈറ്റ് വഴി നടത്താം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒക്ടോബർ 8ന് ഓഡിഷൻ സമയവും വേദിയും അറിയിക്കും. ഒക്ടോബർ 31 വരെ ഓൺലൈൻ അപേക്ഷകളും സ്വീകരിക്കും. കൊച്ചിക്ക് പുറമെ ലഖ്നൗ, ദിമാപൂർ, ഷില്ലോങ്, ജയ്പൂർ, ഇൻഡോർ, ഗോവ, കൊഹിമ എന്നിവിടങ്ങളിലും ഓഡിഷൻ നടക്കും.
