
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധനവിതരണ റീടെയില്‍ ശൃംഖലയായ നയാര. പെട്രോള്‍ വില ലിറ്ററിന് അഞ്ച് രൂപയും ഡീസൽ ലിറ്ററിന് മൂന്ന് രൂപയുമാണ് വര്‍ധിപ്പിച്ചത്. വിലവര്‍ധനവ് ഇന്ന് മുതല്‍ നിലവില്‍ വന്നു.
പശ്ചിമേഷ്യയിലെ സംഘര്‍ഷം അയവില്ലാതെ നീങ്ങുന്ന സാഹചര്യത്തിലാണ് വര്‍ധനവ്. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍, റിഫൈന്‍ഡ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ന്നതിനെ തുടര്‍ന്നുള്ള ചെലവ് സമ്മര്‍ദമാണ് വിലവര്‍ധനയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ.
പശ്ചിമേഷ്യയിലെ യുദ്ധം ശക്തമാകുകയും ഇന്ധനവിതരണം പ്രതിസന്ധിയിലാകുകയും ചെയ്തപ്പോള്‍ മാര്‍ച്ചില്‍ നയാര പെട്രോള്‍ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍, പിന്നീട് പ്രതിസന്ധി ഒഴിവായതോടെ ജൂലൈയില്‍ ഈ വിലവര്‍ധനവ് ഒഴിവാക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും വര്‍ധിപ്പിച്ചിരിക്കുന്നത്.
