Home » Blog » kerala Max » കർണാടകത്തിലെ വരൾച്ച; പ്രധാനമന്ത്രിക്കും അമിത് ഷാക്കും കത്തയച്ച് മല്ലികാർജുൻ ഖർഗെ
23

ബെം​ഗളൂരു: കർണാടകത്തിലെ വരൾച്ചയിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. വരൾച്ച പഠിക്കാൻ കേന്ദ്രം നിയോഗിച്ച സംഘം കർണാടകത്തിൽ എത്തിയ ദിവസമാണ് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഖർഗെ കത്തയച്ചത്. സംസ്ഥാനം ആവശ്യപ്പെട്ട 3,705 കോടി രൂപ ഉടൻ അനുവദിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് കത്ത് നൽകിയിരിക്കുന്നത്.

ഇതിനുപുറമെ കർഷകർക്ക് അടിയന്തര ആശ്വാസം അനുവദിക്കണമെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയം നോക്കരുതെന്നും ഖർഗെ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെത്തിയ കേന്ദ്ര സംഘം മുഖ്യമന്ത്രി ഡികെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര കാർഷിക മന്ത്രാലയം ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം അടുത്ത മൂന്ന് ദിവസം സംസ്ഥാനത്തെ വരൾച്ചാ ബാധിത മേഖലകൾ സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *