Home » Blog » kerala Max » “ഉത്സാഹത്തോടെ അധികാരത്തിലേറിയ സര്‍ക്കാരില്‍ നിന്നും ജനം തിരിച്ചും പ്രതീക്ഷിക്കുന്നുണ്ട്, കൂടിലോചനയിലൂടെ വേണം കാര്യങ്ങള്‍ പരിഹരിക്കാന്‍” – വി ഡി സതീശനെ പരോക്ഷമായി വിമർശിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
19

തിരുവനന്തപുരം: ജനങ്ങള്‍ വലിയ പ്രതീക്ഷയോടെ അധികാരത്തിലെത്തിച്ച സര്‍ക്കാരില്‍ നിന്നും ഏകശിലപോലെ തീരുമാനങ്ങള്‍ ഉണ്ടാകണമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സമാധാനത്തോടെയും കൂടിയാലോചനയിലൂടെയും ഭംഗിയായി കാര്യങ്ങള്‍കൊണ്ടുപോകണം എന്നും തിരുവഞ്ചൂര്‍ രാധാകൃഷണന്‍ പറഞ്ഞു. ഗാന്ധി ജയന്തി ദിനത്തില്‍ മാധ്യമങ്ങളെക്കാണവെയാണ് മുഖ്യമന്ത്രി വി ഡി സതീശനെതിരായ സ്പീക്കറുടെ പരോക്ഷ വിമര്‍ശനം. ഡീസന്റ് ആയ നിലപാടുകള്‍ സമൂഹത്തിനുണ്ടാകണം. ഉത്സാഹത്തോടെ അധികാരത്തിലേറിയ സര്‍ക്കാരില്‍ നിന്നും ആ തരത്തില്‍ തിരിച്ചും ജനം പ്രതീക്ഷിക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കൂടിലോചനയിലൂടെ വേണം കാര്യങ്ങള്‍ പരിഹരിക്കാന്‍ എന്ന് തിരുവഞ്ചൂര്‍ ആവര്‍ത്തിച്ചു.

വി ഡി സതീശനെതിരായ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പരസ്യവിമര്‍ശനത്തിന് പിന്നാലെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ഉന്നംവെയ്ക്കല്‍. അടൂര്‍ പ്രകാശിനെ തള്ളാതെ മന്ത്രി എ പി അനില്‍കുമാറും രംഗത്തെത്തിയിരുന്നു. ചര്‍ച്ചകളും കൂടിയാലോചനകളും നടക്കണമെന്നായിരുന്നു അനില്‍ കുമാറിന്റെ പ്രതികരണം. തന്റെ തീരുമാനം മുന്നണിക്കുള്ളില്‍ പറയും. അതാണ് ശീലം. എല്ലാം കെ സി വേണുഗോപാലില്‍ കേന്ദ്രീകരിക്കേണ്ട. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന സമയത്ത് കെ സിയെ മാധ്യമങ്ങള്‍ വേട്ടയാടിയതാണെന്നും എ പി അനില്‍ കുമാര്‍ പറഞ്ഞു.

വ്യാഴാഴ്ച കോണ്‍ഗ്രസ് ആസ്ഥാനക്ക് വിളിച്ച അസാധാരണ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അടൂര്‍പ്രകാശ് വി ഡി സതീശനെതിരെ തുറന്നടിച്ചത്. യുഡിഎഫില്‍ യാതൊരു കൂടിയാലോചനയും ഉണ്ടായില്ല. യുഡിഎഫ് യോഗം ചേരാന്‍ കഴിഞ്ഞില്ല. യോഗം വിളിക്കേണ്ടിയിരുന്നത് ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയായിരുന്നു. ഇതിന് മുഖ്യമന്ത്രി മുന്‍കൈ എടുത്തില്ല. പല കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതായിരുന്നു എന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *