Home » Blog » kerala Max » “എന്റെ സ്റ്റൈൽ, എന്റെ ഇഷ്ടം, അതിൽ മറ്റാരും ഇടപെടേണ്ട ആവശ്യമില്ല ; മാലയിടുന്നു, വളയിടുന്നു എന്നൊക്കെ പറഞ്ഞുള്ള വിമർശനം തോന്ന്യാസമാണ്, മറ്റൊരു രാജ്യത്തും ഇതു നടക്കില്ല”
7

ന്യൂഡൽഹി : “ട്രാക്കിലാണെങ്കിലും പുറത്താണെങ്കിലും എന്റെ സ്റ്റൈൽ, എന്റെ ഇഷ്ടം. അതിൽ മറ്റാരും ഇടപെടേണ്ട ആവശ്യമില്ല. വിമർശകരോട് എനിക്ക് ഒന്നേ പറയാനുള്ളു, ഇത് എന്റെ കഷ്ടപ്പാടിന്റെ ഫലമാണ്, അതിൽ എനിക്ക് അഭിമാനമേയുള്ളു. ഈ സീസണിൽ എനിക്ക് രണ്ട് രാജ്യാന്തര വെള്ളി മെഡലുകളുണ്ട്. ഞാൻ മത്സരിക്കുമ്പോൾ, മാലയിടുന്നു, വളയിടുന്നു എന്നൊക്കെ പറഞ്ഞുള്ള വിമർശനം തോന്ന്യാസമാണ്. സ്പോർട്സുമായി എന്തെങ്കിലും ബന്ധമുള്ളവർ ഇങ്ങനെ ചെയ്യില്ല. മറ്റൊരു രാജ്യത്തും ഇതു നടക്കില്ല.” ‌‌- മത്സരസമയത്ത് തലയിൽ ക്ലിപ്പുകളും മറ്റും ഉപയോഗിച്ചതിന്റെ പേരിൽ തനിക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെയായിരുന്നു ലോങ്ജംപ് താരവും ഏഷ്യൻ ഗെയിംസ് വെള്ളിമെ‍ഡൽ ജേതാവുമായ ആൻസി സോജന്റെ പ്രതികരണം.

ജപ്പാനിലെ ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസ് വനിതാ ലോങ്‌ജംപിൽ ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടിയ ആൻസി സോജൻ, വ്യാഴാഴ്ച രാത്രിയാണ് ഡൽഹി വിമാനത്താവളത്തിൽ തിരിച്ചെത്തിയത്. വെറും 2 സെന്റീമീറ്റർ വ്യത്യാസത്തിലാണ് താരത്തിന് സ്വർണ മെഡൽ നഷ്ടമായത്. ആൻസിക്കൊപ്പം ഇന്ത്യൻ അത്‌ലീറ്റ് സംഘവും തിരിച്ചെത്തി. പുഷ്പവൃഷ്ടിയും ഡോൾമേളവുമായി അത്‌ലീറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ താരങ്ങളെ വരവേറ്റു.

Leave a Reply

Your email address will not be published. Required fields are marked *