
കൊച്ചി: ഇന്ത്യയിലെ ഡാറ്റാ സെന്റർ മേഖലയുടെ വളർച്ച നിക്ഷേപവും തൊഴിലവസരങ്ങളും വർധിപ്പിക്കുന്നതിനൊപ്പം ശുദ്ധ ഊർജത്തിലേക്കുള്ള മാറ്റത്തിനും സഹായിക്കുമെന്ന് പോളിസി കോൺസെൻസസ് സെന്റർ സംഘടിപ്പിച്ച വെബിനാറിൽ അഭിപ്രായപ്പെട്ടു. ഡാറ്റാ സെന്ററുകൾക്ക് സമീപം താമസിക്കുന്നവർക്ക് വെള്ളത്തിന്റെ ലഭ്യതയിലോ ദൈനംദിന ജീവിതത്തിലോ തടസ്സങ്ങളില്ലെന്ന് മുംബൈ നിവാസികൾ പങ്കുവെച്ച അനുഭവങ്ങളിൽ വ്യക്തമാക്കി. ക്ലൗഡ് സേവനങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ സേവനങ്ങൾ എന്നിവയുടെ വളർച്ച ഡാറ്റാ സെന്ററുകളുടെ ആവശ്യകത വർധിപ്പിക്കുകയാണ്. 2030ഓടെ ഇന്ത്യയിലെ ഡാറ്റാ സെന്റർ ശേഷി 6–6.5 ജിഗാവാട്ടായി ഉയരുമെന്നാണ് വ്യവസായ കണക്കുകൾ. എഞ്ചിനീയറിംഗ്, കൂളിംഗ്, വൈദ്യുതി, കണക്റ്റിവിറ്റി തുടങ്ങിയ മേഖലകളിലും ഇതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് വിദഗ്ധർ പറഞ്ഞു.
