Home » Blog » kerala Max » കണ്ണൂരിൽ മുഖ്യമന്ത്രിക്കെതിരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം; പ്രവർത്തകർ കസ്റ്റഡിയിൽ
vd-sathee

കണ്ണൂർ: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് പ്രവർത്തകർ ചാടിവീഴുകയായിരുന്നു. കണ്ണൂർ വിമാനത്താവളത്തിലെ പരിപാടി കഴിഞ്ഞ് ഡി.സി.സിയുടെ സ്വീകരണച്ചടങ്ങിനായി പോകുന്ന വഴിയാണ് സംഭവം നടന്നത്. സുരക്ഷാ ക്രമീകരണങ്ങൾ മറികടന്നെത്തിയ പ്രവർത്തകരെ പിന്നീട് പോലീസ് സ്ഥലത്തുനിന്ന് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

 

യുവമോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിന് മുന്നോടിയായി മട്ടന്നൂർ ഇളംപാറയിലും ബി.ജെ.പി. പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയർത്തിയിരുന്നു. കഴിഞ്ഞ ദിവസം കൊല്ലത്ത് എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. ഇതിന് മറുപടിയെന്നോണം സംസ്ഥാനത്ത് ഭരണകക്ഷി നേതാക്കൾക്കും മന്ത്രിമാർക്കുമെതിരെ ബി.ജെ.പി-യുവമോർച്ച പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *