Your Image Description Your Image Description

 

എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളി നാളെ ക്രിസ്തുമസ് ദിനത്തിൽ തുറക്കില്ല. കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്നാണ് പള്ളി അടച്ചത്. അഡ്മിനിസ്ട്രേറ്റര്‍ ആന്റണി പുതുവേലിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

പള്ളി ഇപ്പഴേ തുറക്കില്ലെന്ന് ഏകീകൃത കുർബാന അർപ്പിക്കാനുള്ള സമാധാന അന്തരീക്ഷം ഉണ്ടാകും വരെ അടഞ്ഞുതന്നെ കിടക്കുമെന്നും അദ്ദേഹം പറഞ്ഞു. വത്തിക്കാൻ പ്രതിനിധിയുമായി രണ്ട് വ‌ർഷമായി അടച്ചിട്ട പള്ളി തുറക്കാനുള്ള ചര്‍ച്ചയിൽ സമവായമായിരുന്നു. ഇപ്പോൾ അഡ്മിനിസ്ട്രേറ്റര്‍ ആന്റണി പുതുവേലിൽ എന്നാലത് ഉണ്ടാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്

എറണാകുളം അങ്കമാലി അതിരൂപതയിൽ 25 മുതൽ മാർപ്പാപ്പയുടെ നിർദ്ദേശ പ്രകാരം സിനഡ് കുർബാന അർപ്പിക്കണമെന്നായിരുന്നു വത്തിക്കാൻ പ്രതിനിധിയുടെ കത്ത്. ഇക്കാര്യമാണ് വത്തിക്കാൻ പ്രതിനിധി വൈദികരുമായുള്ള യോഗത്തിൽ ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *