Home » Blog » kerala Max » ഏഷ്യൻ ഗെയിംസ്: കബഡിയിൽ ഇറാനെ തോല്പിച്ച് ഇന്ത്യ; രാജ്യത്തിന് മൂന്നാം സ്വർണ്ണ മെഡൽ
9

നഗോയ: 2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് മൂന്നാം സ്വർണം. വനിതാ കബഡിയിൽ ആവേശകരമായ പോരാട്ടത്തിൽ ഇറാനെ 37–34ന് തോൽപ്പിച്ചാണ് ഇന്ത്യൻ വനിതകൾ സ്വർണം നേടിയത്. കടുത്ത പോരാട്ടത്തിനൊടുവിലാണ് ഇന്ത്യയുടെ വിജയം.

ഏഷ്യൻ ഗെയിംസിന്റെ ഏഴാം ദിനത്തിൽ ഇന്ത്യയ്ക്ക് ചരിത്രനേട്ടത്തോടെയാണ് തുടക്കം. പുരുഷന്മാരുടെ മാരത്തൺ ഫൈനലിൽ ഇന്ത്യയുടെ സാവൻ ബർവാൾ വെള്ളി മെഡൽ സ്വന്തമാക്കി. 2:11:37 എന്ന വ്യക്തിഗത മികച്ച സമയത്തിലാണ് താരം ഫിനിഷ് ചെയ്തത്. ഏഷ്യൻ ഗെയിംസിലെ പുരുഷ മാരത്തണിൽ 44 വർഷത്തിനുശേഷമാണ് ഇന്ത്യ മെഡൽ നേടുന്നത്.

വനിതകളുടെ ഷൂട്ടിങ്ങിലും ഇന്ത്യ മെഡൽ നേടി. 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ഇനത്തിൽ തിലോത്തമ സെൻ, വിദർശ വിനോദ്, ആഷി ചൗക്സി എന്നിവരടങ്ങിയ ഇന്ത്യൻ ടീം വെള്ളി മെഡൽ സ്വന്തമാക്കി. വിദർശ വിനോദിന്റെ ഏഷ്യൻ ഗെയിംസിലെ രണ്ടാം മെഡലാണിത്.

Leave a Reply

Your email address will not be published. Required fields are marked *