
ഈ മരുന്നുകള്‍ അണ്ഡാശയത്തിന്റെ ഓവേറിയന്‍ റിസര്‍വ് കുറയ്ക്കുമെന്നോ ആര്‍ത്തവവിരാമം നേരത്തെയാക്കുമെന്നോ ഉള്ള ഓണ്‍ലൈന്‍ ചര്‍ച്ചകളിലെ വാദങ്ങള്‍ക്ക് വൈദ്യശാസ്ത്രപരമായ തെളിവുകളില്ല. സ്വാഭാവികമായും വികസനം നിലയ്ക്കുന്ന ഫോളിക്കിളുകളെയാണ് ഈ ചികിത്സാ ചക്രത്തില്‍ ഉത്തേജിപ്പിക്കുന്നത്. ചികിത്സാ സമയത്ത് ഹോര്‍മോണ്‍ അളവിലുണ്ടാകുന്ന വര്‍ദ്ധനവ് താല്‍ക്കാലികം മാത്രമാണ്. ഇത് ശാശ്വതമായ ഹോര്‍മോണ്‍ തടസ്സങ്ങള്‍ക്കോ അണ്ഡാശയത്തിന്റെ വേഗത്തിലുള്ള വാര്‍ദ്ധക്യത്തിനോ കാരണമാകുന്നില്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ഓരോ രോഗിയുടെയും പ്രായം, ഓവേറിയന്‍ റിസര്‍വ്, ആരോഗ്യ ചരിത്രം എന്നിവ വിലയിരുത്തി വ്യക്തിഗതമാക്കിയ അളവിലാണ് ഇത്തരം മരുന്നുകള്‍ നിശ്ചയിക്കുന്നത്. അള്‍ട്രാസൗണ്ട് സ്‌കാനുകളും രക്തപരിശോധനകളും വഴി ഫോളിക്കിള്‍ വികസനം നിരന്തരം നിരീക്ഷിക്കുന്നതിനാല്‍ പാര്‍ശ്വഫലങ്ങള്‍ ലഘൂകരിക്കാനും ചികിത്സ സുരക്ഷിതമാക്കാനും സാധിക്കുന്നു. പരമാവധി ഉത്തേജനം എന്നതിലുപരി കൃത്യമായ നിരീക്ഷണവും അനുയോജ്യമായ അളവുമാണ് ഐ.വി.എഫ് ചികിത്സയില്‍ പ്രധാനം.
ഫെര്‍ട്ടിലിറ്റി ചികിത്സ തേടുന്നവര്‍ തങ്ങളുടെ ആരോഗ്യ ചരിത്രവും മുന്‍കാല പ്രതികരണങ്ങളും വിദഗ്ധരായ ഡോക്ടര്‍മാരുമായി തുറന്ന് ചര്‍ച്ച ചെയ്യണമെന്ന് ഡോ. കുഞ്ഞിമൊയ്തീന്‍ ഓര്‍മ്മിപ്പിച്ചു. കൃത്യമായ വൈദ്യശാസ്ത്ര വിലയിരുത്തലിലൂടെയും വ്യക്തിഗത പരിചരണത്തിലൂടെയും ഫെര്‍ട്ടിലിറ്റി കുത്തിവയ്പ്പുകള്‍ പൂര്‍ണ്ണമായും സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
