Your Image Description Your Image Description

അന്താരാഷ്ട്രഖ്യാതി നേടിയ അതിവേഗചിത്രകാരൻ ജിതേഷ്ജിയുടെ വേഗവരയ്ക്ക് പത്തനംതിട്ട ജില്ലാകളക്ടർ എ ഷിബു ഐ എ എസ് മോഡലായി! കളക്ടറുതെ ജന്മവർഷമായ 1969 ന്റെ നിരവധി പ്രത്യേകതകൾ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചുകൊണ്ടായിരുന്നു ജിതേഷ്ജിയുടെ
മിന്നൽ വേഗവര! സെക്കണ്ടുകൾക്കുള്ളിൽ കളക്ടർ ചിത്രം റെഡി! സന്തോഷസൂചകമായി കളക്ടർ “ഉല്ലാസപ്പൂത്തിരികൾ കണ്ണിലണിഞ്ഞവളേ ഉന്മാദതേനലകൾ ചുണ്ടിലണിഞ്ഞവളേ
രാഗം നീയല്ലേ താളം നീയല്ലേ എന്നാത്മ സംഗീത ശില്പം നീയല്ലേ” എന്നു തുടങ്ങുന്ന ‘മീൻ’ എന്ന ജയൻ സിനിമയിലെ പഴയ ഹിറ്റ്‌ഗാനം തകർത്തങ്ങ് പാടിയപ്പോൾ പന്തളം എമിനൻസ് ഓഡിറ്റോറിയത്തിൽ നിറഞ്ഞു കവിഞ്ഞ പ്രേക്ഷകർക്ക് ഹർഷാരവം അടക്കാനായില്ല!

 

ജിതേഷ്ജിയുടെ ‘വരയരങ്ങ്’ സ്റ്റേജ് ഷോയിലെ വിസ്മയ ക്കാഴ്ച്ചകൾ അവിടെകൊണ്ടും തീർന്നില്ല! ‘വേഗവര ക്യാൻവാസിൽ ജിതേഷ്ജി വരച്ച പഴയകാല സൂപ്പർ സ്റ്റാർ ജയന്റെ രേഖാ ചിത്രം മാജിക്കിലെന്ന പോലെ ജീവൻ വെച്ച് പൂച്ചെണ്ടുമായി കളക്ടറെ അഭിനന്ദിക്കാനെത്തി! ഒപ്പം കളക്ടറുടെ പാട്ടിനൊപ്പിച്ച് നൃത്തച്ചുവടുകളും വെച്ചപ്പോൾ സദസ്സ് ഒന്നടങ്കം വിസ്മയത്തിലാറാടി!
ചടങ്ങിൽ പന്തളം എമിനൻസ് സ്കൂൾ ചെയർമാൻ പി എം ജോസ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ: ആനി മാത്തൻ, സ്കൂൾ മാനേജർ എലിസബത്ത് ജോസ്, പന്തളം നഗരസഭാഗം കെ.വി ശ്രീദേവി, സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എൽ. സുഗതൻ, സോണി എസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *