Home » Blog » kerala Max » ആന്റോ അഗസ്റ്റിന് ഉപാധികളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചു
10

കൊച്ചി: അനധികൃതമായി മദ്യം സൂക്ഷിച്ചെന്ന കേസിൽ റിപ്പോർട്ടർ ടി.വി എംഡി ആന്റോ അഗസ്റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജസ്റ്റിസ് കൗസർ എടപ്പഗത്ത് ആണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. വിധിപ്പകർപ്പ് പുറത്തു വന്നാൽ മാത്രമേ ഉത്തരവിലെ വിശദാംശങ്ങൾ അറിയാൻ പറ്റൂ.

കേസിൽ സർക്കാരിനുവേണ്ടി ഡിജിപി ആസഫ് അലി ഹാജരായി. വീട് തന്റേതല്ലെന്ന ആന്റോ അഗസ്റ്റിന്റെ വാദം സർക്കാർ കോടതിയിൽ എതിർത്തു. വീട്ടിലെ വൈദ്യുതി ബിൽ ആന്റോ അഗസ്റ്റാണ് അടയ്ക്കുന്നതെന്നും സർക്കാർ വാദിച്ചു. ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ബന്ധപ്പെട്ട് കേസുകളിൽ സാധാരണ ജാമ്യം നൽകാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആന്റോയ്ക്ക് എതിരെ മുൻ കേസുകളില്ല. തുടർന്നാണ് വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കോടതി ജാമ്യം അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *