Your Image Description Your Image Description
 എം ഇ എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ കുഞ്ഞുമൊയ്‌തീൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കമ്മീഷണർ ഓഫ് കസ്റ്റംസ് വി എ മുഹമ്മദ് നൈന IRS പ്രോഗ്രാമിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ആൾട്ടർനേറ്റീവ് മെഡിക്കൽ സിസ്റ്റത്തിലെ അക്യുപഞ്ചർ ചികിത്സയുടെ പ്രാധാന്യത്തെക്കുറിച്ചും പാർശ്വഫലങ്ങൾ ഇല്ലാത്ത ഇത്തരം ചികിത്സാരീതികൾ വ്യാപകമാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും പ്രോഗ്രാമിൽ ബോധിപ്പിച്ചു. സ്പോർട്സ് ഇഞ്ചുറി പോലെ ഉള്ള അസുഖങ്ങൾക്ക് ഫലപ്രദമായ ചികിത്സാ രീതിയാണ് അക്യുപങ്ചർ എന്ന് VA മുഹമ്മദ്‌ നൈന അഭിപ്രായപ്പെട്ടു.ബി എസ് എസ് നാഷണൽ കോഡിനേറ്റർ വിസി പീറ്റർ, ഐഎ എംഎംഎ ഡയറക്ടർ ഡോക്ടർ പി എച്ച് വഹ്ഷാദ്, ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഡോക്ടർ സീന സിദ്ദീഖ്,എ എം പി എ സംസ്ഥാന വൈസ് പ്രസിഡന്റ് KH അമാനുള്ള തുടങ്ങിയവർ സംബന്ധിച്ചു.ചികിത്സ മേഖലയിൽ മികവ് തെളിയിച്ച പ്രാക്ടീഷണർ മാരെ പ്രോഗ്രാമിൽ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *