Your Image Description Your Image Description
 കോട്ടക്കൽ : കുടുംബത്ത രൂപപ്പെടുത്തേണ്ട ഹോം മിനിസ്റ്ററാണ് കുടുംബത്തിലെ സ്ത്രീകളളാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രെട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി. ഷെയർ ലൈക് അബൈഡ്‌ അൺലൈക്സ് എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കാമ്പസ് അസംബ്ലിയിൽ ഹൃദയ പൂർവം സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെന്നല സി എം മർകസിൽ വെച്ചു നടക്കുന്ന കാമ്പസ് അസംബ്ലിയിൽ ജില്ലയിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. സ്വാഗത സംഘം ചെയർമാൻ സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി കൂരിയാട് പാതക ഉയർത്തി. ലിബറലിസം അടിമത്വത്തിന്റെ പുതുവഴികൾ സെഷനിൽ തിരൂർ ജില്ലാ ആശുപത്രി സൈക്യാട്രിസ്റ്റ് ഡോ നൂറുദ്ധീൻ റാസി, എസ് എസ് എഫ് ദേശീയ സെക്രെട്ടറി അബ്ദുറഹ്മാൻ ബുഖാരി, എസ് എസ് എഫ് സംസ്ഥാന സെക്രെട്ടറി ഇല്യാസ് സഖാഫി കൂമണ്ണ നേതൃത്വം നൽകി.’ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ’ സെഷനിൽ എഴുത്തുകാരൻ ഗോപീകൃഷ്‌ണൻ, മുഹമ്മദലി കിനാലൂർ, കെബി ബഷീർ മുസ്‌ലിയാർ പങ്കെടുത്തു. ‘ പച്ചപ്പാട്ടുകൾ’ ട്യൂണിങ് സെഷനിൽ സാഹിത്യോത്സവ് പ്രതിഭകൾ പങ്കെടുത്തു. ഇന്ന് രാവിലെ പത്തിന് മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദ് ഐ എ എസ് ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്യും. ‘പ്രഭാതത്തിന്റെ സൗന്ദര്യം’ സെഷനിൽ എസ് വൈ എസ് സംസ്ഥാന സെക്രെട്ടറി സ്വാദിഖ് വെളിമുക്ക് സംസാരിക്കും. പൂക്കളും ശലഭങ്ങളും സെഷനിൽ എസ് എസ് എഫ് സംസ്ഥാന സെക്രെട്ടറി ജാബിർ നെരോത്ത് പ്രമേയ അവതരണം നടത്തും. ‘ആറ്റലായൊരു അഷ്റഫുന്നബി’ സെഷനിൽ അലി ബാഖവി ആറ്റുംപുറം, ‘ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം’ സെഷനിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രെട്ടറി പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ സംസാരിക്കും. ‘സംരഭകത്വം’ സെഷനിൽ സംരംഭകൻ ഷംസുദ്ധീൻ നെല്ലറ, ‘വിദ്യാർത്ഥി രാഷ്ട്രീയം അപഭ്രംഷങ്ങൾ’ സെഷനിൽ പ്രമോദ് പ്രസാദ്, മുസ്തഫ പി എറക്കൽ പങ്കെടുക്കും. ആദർശം , കരിയർ, അതിജീവനം, ഫൈൻ ട്യൂൺ തുടങ്ങി വിവിധ സെഷനുകളിൽ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ദേവർശോല അബ്ദുസ്സലാം മുസ്‌ലിയാർ, എസ് എസ് എഫ് കേരള പ്രെസിഡന്റ് ഫിർദൗസ് സുറൈജി സഖാഫി, സെക്രെട്ടറിമാരായ അനസ് അമാനി, ഡോ നിയാസ്, സാബിർ സഖാഫി, ഡോ അബൂബക്കർ, സിദ്ധീഖ് അലി, അഫ്സൽ സഖാഫി ചെറുമോത്ത് പങ്കെടുക്കും. വൈകുന്നേരം വിദ്യാർത്ഥി റാലിയോടെ കാമ്പസ് അസംബ്ലി സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *