
കൊച്ചി: ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്കായുള്ള ഷോപ്പിംഗ് കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാക്കുന്നതിനായി ആമസോൺ.ഇൻ ഗണേശ ചതുർത്ഥി സ്റ്റോർ അവതരിപ്പിച്ചു. ഗണേശ വിഗ്രഹങ്ങൾ, പൂജാ സാമഗ്രികൾ, ഗൃഹാലങ്കാര വസ്തുക്കൾ, ലൈറ്റുകൾ, മധുരപലഹാരങ്ങൾ, ഡ്രൈ ഫ്രൂട്ട്സ്, പാചക അവശ്യവസ്തുക്കൾ, പരമ്പരാഗത വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവ ഉൾപ്പെടെ ആഘോഷങ്ങൾക്ക് ആവശ്യമായ വിവിധ ഉൽപ്പന്നങ്ങൾ ഒരിടത്ത് ലഭ്യമാക്കുന്നതാണ് പുതിയ സ്റ്റോർ.
ആമസോൺ നൗ വഴി ഗണേശ വിഗ്രഹങ്ങൾ, മോദകം, പാനീയങ്ങൾ, ദൈനംദിന ആവശ്യസാധനങ്ങൾ എന്നിവയ്ക്ക് 65 ശതമാനം വരെ വിലക്കുറവ് ലഭിക്കും. 55-ലധികം നഗരങ്ങളിൽ ആമസോൺ നൗ വഴി മിനിറ്റുകൾക്കുള്ളിൽ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന സൗകര്യവുമുണ്ട്. അവസാന നിമിഷത്തെ ആഘോഷ ഒരുക്കങ്ങൾക്കും ഇത് സഹായകരമാകും.
ഗൃഹാലങ്കാരം, ലൈറ്റിംഗ്, പൂജാ സാമഗ്രികൾ തുടങ്ങിയ ഫെസ്റ്റീവ് ഹോം എസൻഷ്യൽസിന് 80 ശതമാനം വരെ വിലക്കുറവും, മധുരപലഹാരങ്ങൾ, ഡ്രൈ ഫ്രൂട്ട്സ്, ദൈനംദിന പാചക ആവശ്യങ്ങൾ എന്നിവയ്ക്ക് 50 ശതമാനം വരെ വിലക്കുറവും ലഭിക്കും. കൂടാതെ കുർത്തകൾ, സൽവാറുകൾ, കുർത്തികൾ, സാരികൾ, ദുപ്പട്ടകൾ, ആഭരണങ്ങൾ, മറ്റ് ആക്സസറികൾ എന്നിവ ഉൾപ്പെടുന്ന ഫെസ്റ്റീവ് വെയറിന് 80 ശതമാനം വരെ വിലക്കുറവും ലഭ്യമാണ്.
ഗണേശ ചതുർത്ഥി ഷോപ്പിംഗ് കൂടുതൽ വ്യക്തിഗതവും ലളിതവുമാക്കുന്നതിനായി ആമസോൺ നിരവധി എഐ അധിഷ്ഠിത ഫീച്ചറുകളും അവതരിപ്പിക്കുന്നു. ഉപഭോക്താക്കൾക്ക് സ്വാഭാവിക ഭാഷയിൽ ആവശ്യങ്ങൾ രേഖപ്പെടുത്തി അനുയോജ്യമായ ഉൽപ്പന്നങ്ങൾ കണ്ടെത്താൻ Rufus സഹായിക്കും. ഉദാഹരണത്തിന്, നിശ്ചിത ബജറ്റിനുള്ളിൽ ഗണേശ ചതുർത്ഥിക്കുള്ള ഹോം ഡെക്കർ കണ്ടെത്താൻ Rufus-നോട് ആവശ്യപ്പെടാം.
Lens AI ഉപയോഗിച്ച് ഒരു ഉൽപ്പന്നത്തിന്റെ ചിത്രം പകർത്തി സമാനമായ ഉൽപ്പന്നങ്ങൾ കണ്ടെത്താനും സാധിക്കും. AI Review Highlights, Quick Learn, Buying Guides തുടങ്ങിയ സംവിധാനങ്ങൾ ഉൽപ്പന്നങ്ങൾ വിലയിരുത്താനും മികച്ച വാങ്ങൽ തീരുമാനങ്ങൾ എടുക്കാനും ഉപഭോക്താക്കളെ സഹായിക്കും. 30 മുതൽ 90 ദിവസം വരെയുള്ള വിലവിവരങ്ങൾ പരിശോധിക്കാൻ സഹായിക്കുന്ന Price History ഫീച്ചറും ലഭ്യമാണ്.
തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് Same-Day, Next-Day, ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഡെലിവറി എന്നീ സൗകര്യങ്ങളും ലഭിക്കും. കൂടാതെ Prime അംഗങ്ങൾക്ക് ഹോം, കിച്ചൻ, ദൈനംദിന ആവശ്യങ്ങൾ, ഫാഷൻ, ബ്യൂട്ടി തുടങ്ങി വിവിധ വിഭാഗങ്ങളിലായി രണ്ട് ലക്ഷത്തിലധികം ഉൽപ്പന്നങ്ങൾക്ക് അധികമായി 5 ശതമാനം വരെ ലാഭവും ലഭിക്കും.
ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്കായുള്ള പൂജാ ഒരുക്കങ്ങൾ മുതൽ വീടിന്റെ അലങ്കാരവും വസ്ത്രങ്ങളും വരെ വിവിധ ആവശ്യങ്ങൾ ഒരിടത്ത് ലഭ്യമാക്കുന്നതിലൂടെ ഈ വർഷത്തെ ഉത്സവ ഷോപ്പിംഗ് കൂടുതൽ സൗകര്യപ്രദമാക്കുകയാണ് ആമസോൺ.
