Home » Blog » Kerala » കുറഞ്ഞ നിക്ഷേപത്തിൽ ഉയർന്ന റിട്ടേൺ; പോസ്റ്റ് ഓഫീസ് പി.പി.എഫ് പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം
930946-928103-714082-470103-india-post

ഭാവി സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്നവർക്കായി ആകർഷകമായ പലിശ നിരക്കിൽ നിക്ഷേപ പദ്ധതിയുമായി പോസ്റ്റ് ഓഫീസ്. പ്രതിവർഷം 7.1 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന പോസ്റ്റ് ഓഫീസ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് വഴി 40 ലക്ഷം രൂപ വരെ സമ്പാദിക്കാൻ അവസരമൊരുങ്ങുന്നു. പ്രതിവർഷം കുറഞ്ഞത് 500 രൂപ മുതൽ പരമാവധി 1.5 ലക്ഷം രൂപ വരെ ഈ പദ്ധതിയിൽ നിക്ഷേപിക്കാം.

 

15 വർഷ കാലാവധിയുള്ള ഈ ദീർഘകാല നിക്ഷേപത്തിൽ 5 വർഷത്തെ തുടർച്ചയായ നിക്ഷേപത്തിന് ശേഷം ഭാഗികമായി തുക പിൻവലിക്കാനും, മൂന്നാം വർഷം മുതൽ വായ്പാ സൗകര്യം പ്രയോജനപ്പെടുത്താനും സാധിക്കും. മാസം 12,500 രൂപ വീതം (വർഷത്തിൽ 1.5 ലക്ഷം രൂപ) 15 വർഷത്തേക്ക് നിക്ഷേപിച്ചാൽ, ആകെ അടച്ച 22.5 ലക്ഷം രൂപയ്‌ക്കൊപ്പം 18.18 ലക്ഷം രൂപ പലിശയായി ലഭിച്ച് കാലാവധി പൂർത്തിയാകുമ്പോൾ ഏകദേശം 40.68 ലക്ഷം രൂപ വരെ സ്വന്തമാക്കാം. പണമായോ ചെക്കായോ അടുത്തുള്ള പോസ്റ്റ് ഓഫീസ് ശാഖകൾ വഴി പി.പി.എഫ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. ഇൻകം ടാക്സ് ആക്ടിലെ സെക്ഷൻ 80C പ്രകാരം നികുതി ഇളവുകൾ ലഭിക്കുന്നുവെന്നതും ഈ പദ്ധതിയുടെ പ്രധാന ആകർഷണമാണ്.

Leave a Reply

Your email address will not be published. Required fields are marked *