Home » Blog » kerala Max » സ്വപ്‌നാ സുരേഷ് വിവാഹിതയായി; വരനെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യം
SWAPNA-680x450

തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷ് വിവാഹിതയായി. വിവാഹ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചാണ് സ്വപ്‌ന ഇക്കാര്യം അറിയിച്ചത്. വിവാഹജീവിതത്തിനായി പ്രാർഥിക്കണമെന്നും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സ്വപ്‌ന ആവശ്യപ്പെട്ടു. എന്നാൽ വിവാഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അവർ പുറത്തുവിട്ടിട്ടില്ല.

സ്വപ്‌നാ സുരേഷിന്റെ മൂന്നാം വിവാഹമാണിത്. 2000-ലായിരുന്നു ആദ്യ വിവാഹം. കൃഷ്ണകുമാറായിരുന്നു വരൻ. ഈ ബന്ധം 2008-ൽ അവസാനിച്ചു. തുടർന്ന് 2011-ൽ ജയശങ്കർ എന്നയാളെ വിവാഹം ചെയ്തു. ഈ ബന്ധവും പിന്നീട് വേർപിരിയുകയായിരുന്നു.

ഇപ്പോഴത്തെ വിവാഹവുമായി ബന്ധപ്പെട്ട് വരന്റെ പേര് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ സ്വപ്‌ന പുറത്തുവിട്ടിട്ടില്ല. വിവാഹചിത്രങ്ങൾ മാത്രമാണ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *