Home » Blog » Kerala » വൈദ്യുതി ഉപഭോഗം കൂടുന്നു; ഇന്ന് രാത്രിയും സംസ്ഥാനത്ത് നിയന്ത്രണം
23

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്നതോടെ ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. ഇന്ന് വൈകിട്ട് 6.45 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയത്ത് ആവശ്യാനുസരണം നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെ രാത്രി 12.30 വരെ നിയന്ത്രണം ഉണ്ടായേക്കുമെന്നായിരുന്നു കെഎസ്ഇബി അറിയിച്ചിരുന്നത്.

മഴ കുറഞ്ഞതും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതുമാണ് വൈദ്യുതി ഉപയോഗം വർധിക്കാൻ പ്രധാന കാരണങ്ങളിലൊന്ന്. ഇതിനൊപ്പം രാജ്യത്തുടനീളം വൈദ്യുതി ആവശ്യകത ഉയർന്നതോടെ പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും നിലനിൽക്കുകയാണ്.ദേശീയ ഗ്രിഡിലെ വൈദ്യുതി ലഭ്യതയിലും കുറവുണ്ട്. ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 12,000 മെഗാവാട്ടിന്റെ കുറവ് പൂർണമായി പരിഹരിക്കാനായിട്ടില്ല.

കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിലും അപ്രതീക്ഷിത കുറവ് നേരിടുന്നുണ്ട്. സംസ്ഥാനത്തെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയിലും വലിയ വർധനയാണ് രേഖപ്പെടുത്തുന്നത്. സെപ്റ്റംബർ മാസത്തെ മുൻകാല കണക്കുകളെ അപേക്ഷിച്ച് ഉപയോഗം ഉയർന്നതോടെ കേരളത്തിൽ പീക്ക് സമയത്തെ ഉപഭോഗം 800 മുതൽ 900 മെഗാവാട്ട് വരെ അധികരിച്ചതായാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. മഴ മാറിനിൽക്കുന്ന സാഹചര്യം തുടരുകയും ഉപഭോഗം ഉയർന്നുനിൽക്കുകയും ചെയ്താൽ സംസ്ഥാനത്ത് ഏകദേശം 800 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യതക്കുറവ് ഉണ്ടായേക്കാം.

പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യമായ വൈദ്യുതി ലഭിക്കാത്തതും ഗ്രിഡ് ഫ്രീക്വൻസി കുറയുന്നതും കണക്കിലെടുത്താണ് ഇന്നത്തെ പീക്ക് സമയത്ത് നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്ന് കെഎസ്ഇബി അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *