
തിരുവനന്തപുരം : മദ്രസയിൽ പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. കൊച്ചുവേളി മാധവപുരം മുസ്‌ലിം പള്ളിയിലെ അസിസ്റ്റന്റ് ഇമാമും കൊല്ലം സ്വദേശിയുമായ ഇസ്മായിൽ (58) ആണ് പിടിയിലായത്.
കുട്ടികളുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വലിയതുറ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മദ്രസയിൽ പഠിക്കാനെത്തിയ കുട്ടികളെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. അറസ്റ്റിലായ ഇസ്മായിലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം തുടരുന്നുണ്ട്.
