
തിരുവനന്തപുരം: തിരുവനന്തപുരം നരുവാമൂട്ടിൽ പ്ലസ് വൺ വിദ്യാർത്ഥിയെ വീട്ടുപറമ്പിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നരുവാമൂട് സ്വദേശി സുനിയുടെ മകൻ ഹരിദാസ് (16) ആണ് മരണപ്പെട്ടത്. രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം.
വീടിന് പുറത്തുള്ള ശുചിമുറിയിൽ അവശനിലയിൽ കണ്ടെത്തിയ ഹരിദാസിനെ ബന്ധുക്കൾ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. വിവരമറിഞ്ഞതിനെ തുടർന്ന് നരുവാമൂട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
