Home » Blog » Kerala » പ്രിയ വർഗീസിന്റെ നിയമനത്തിൽ നിലപാട് മാറ്റാൻ കണ്ണൂർ സർവകലാശാല ; കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും
9

ന്യൂഡൽഹി : അസോസിയേറ്റ് പ്രൊഫസറായ പ്രിയ വർഗീസിൻറെ നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിലെ കേസിൽ നിർണായക നീക്കവുമായി കണ്ണൂർ സർവകലാശാല. പ്രിയ വർഗീസിന് യോഗ്യത ഇല്ലെന്ന നിലപാട് സർവ്വകലാശാല സുപ്രീംകോടതിയെ നാളെ അറിയിക്കും. അതിനിടെ, കേസ് നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ സർവകലാശാല അഭിഭാഷകനെ മാറ്റി.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ കേസിൽ മുൻ സ്റ്റാൻഡിങ് കോൺസലും സിപിഎം സഹയാത്രികനുമായ കെ ആർ സുഭാഷ് ചന്ദ്രനാണ് കണ്ണൂർ സർവകലാശാലയ്ക്ക് വേണ്ടി ഹാജരായിരുന്നത്. എസ്എഫ്ഐയിൽ രാഗേഷും സുഭാഷും ഒരേ കാലയളവിൽ പ്രവർത്തിച്ചവരാണ്.

Leave a Reply

Your email address will not be published. Required fields are marked *