Home » Blog » crime » ഭാര്യ കേസ് കൊടുത്തതിന്റെ വൈരാഗ്യം തീർത്തത് അമ്മായിയമ്മയുടെ കാറിന്റെ ടയര്‍ കുത്തിക്കീറി; മരുമകനെതിരെ കേസെടുത്ത് പോലീസ്
9

കണ്ണൂര്‍: വിവാഹമോചനത്തിന് ഭാര്യ കേസ് കൊടുത്ത വൈരാഗ്യത്തിൽ അമ്മായിയമ്മയുടെ കാറിന്റെ ടയറുകള്‍ കുത്തിക്കീറിയ മരുമകന്റെ പേരില്‍ പരിയാരം പൊലീസ് കേസെടുത്തു. അഞ്ചാംപീടിക ചിറക്കുറ്റിയിലെ ദീപക് കാക്കാമണിയുടെ പേരിലാണ് കേസ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 നായിരുന്നു കേസിനാസ്പദമായ സംഭവം.

പിലാത്തറ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി മാനേജരായ പെരിന്തട്ട പുറക്കുന്ന് തവിടിശേരിയിലെ കൂലേരി വീട്ടില്‍ ലീന സുകുമാരന്റെ പരാതിയിലാണ് കേസ്. റോയല്‍ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ലീനയുടെ ഓഫീസിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കെ എല്‍-86 ഡി-0708 നമ്പര്‍ കാറിന്റെ ടയറുകള്‍ ദീപക് കുത്തിക്കീറി നശിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. 20,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *