Home » Blog » kerala Max » പുതിയ കോനാർക്കുമായി ഏഥർ
IMG-20260831-WA0007

കൊച്ചി: ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഏഥർ എനർജി പുതിയ ഇലക്ട്രിക് സ്കൂട്ടറായ ‘കോനാർക്’ അവതരിപ്പിച്ചു. പുതിയ ഇഎൽ പ്ലാറ്റ്ഫോമിൽ വികസിപ്പിച്ച കോനാർക്, ഇലക്ട്രിക് വാഹനങ്ങളെ കൂടുതൽ ജനകീയമാക്കുക ലക്ഷ്യമിട്ടുള്ളതാണെന്ന് കമ്പനി അറിയിച്ചു. എസ്, ഇസഡ് ശ്രേണികളിലായി ആറ് വേരിയന്റുകളാണ് ലഭിക്കുക. 100 കിലോമീറ്റർ മുതൽ 200 കിലോമീറ്റർ വരെ ഐഡിസി റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 10,000 കിലോമീറ്ററാക്കി സർവീസ് ഇടവേള വർധിപ്പിച്ചതും അഞ്ചാം തലമുറ ബെഡ്റോക്ക് ബാറ്ററിക്ക് 10 വർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ വാറന്റി നൽകുന്നതുമാണ് പ്രത്യേകത. അഡ്വാൻസ്ഡ് ഇലക്ട്രോണിക് ബ്രേക്കിങ് സിസ്റ്റം, മാജിക് കീ, ഓട്ടോപോപ്, എയർവാക്ക് തുടങ്ങിയ പുതിയ ഫീച്ചറുകളും കോനാർക്കിലുണ്ട്. വാഹനത്തിന്റെ പ്രാരംഭ വില 99,999 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *