തിരുവനന്തപുരം: വീണ ടി യുമായി ബന്ധപ്പെട്ട സിഎംആർഎൽ – എക്സാലോജിക് മാസപ്പടി കേസിൽ നേരത്തെ നടന്ന റെയ്ഡിലും നിയമ വിരുദ്ധമായി ഒന്നും കിട്ടിയില്ലെന്ന് മുഹമ്മദ് റിയാസ്. തൻറെ കോളേജ് സുഹൃത്തുക്കളുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തി. മാന്യമായി ബിസിനസ് ചെയ്യുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി പുകമറ സൃഷ്ടിക്കാനാണ് ഇഡി ശ്രമിച്ചത് എന്നും റിയാസ് പറഞ്ഞു.
വീണ ലെയ്ക്കർ എന്ന സ്ഥാപനം തുടങ്ങി എന്ന് പറഞ്ഞ് വീണ്ടും വാർത്തകൾ വന്നെന്നും വീണ സ്വതന്ത്ര്യമായ വ്യക്തിയാണ്, അവർക്ക് നിയമപരമായി ബിസിനസ് നടത്താനുള്ള അവകാശമുണ്ട്. കൂടാതെ, ഈ വിഷയം പാർട്ടി രാഷ്ട്രീയമായി നേരിടുമെന്നും താൻ ഭയപ്പെട്ട് ഓടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചില കൈപ്പത്തിക്കാർ ഇഡിയെ പേടിച്ച് ബിജെപിയിൽ ചേരുന്നു. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണ്. അസംബന്ധ വാർത്തകളെ നിയമപരമായി നേരിടും, വീണ ക്വാളിഫൈഡ് ആണ്. അവർക്ക് ബിസനസ് ചെയ്യാം. ലേയ്ക്കറിനെ കുറിച്ച് ഏത് അന്വേഷണത്തെയും സ്വാഗതം ചെയുന്നുവെന്നും റിയാസ് പ്രതികരിച്ചു.
