Home » Blog » kerala Max » “മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന നിലപാട് എനിക്കില്ല” ; സണ്ണി ജോസഫ്
5

ഡൽഹി: മുഖ്യമന്ത്രി വിഡി സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന നിലപാട് തനിക്കില്ലെന്ന് മന്ത്രിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ്. കോൺഗ്രസ് പാർട്ടി പ്രവർത്തകർ അച്ചടക്കവും മാന്യതയും പുലർത്തണം. പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കേരളത്തിലെ ഭരണപരമായ കാര്യങ്ങൾ ഹൈക്കമാൻഡ് നേതാക്കൾ ചോദിച്ചാൽ സത്യസന്ധമായ നിലപാട് അറിയിക്കും. പരസ്യപ്രസ്താവനകളെ കോൺഗ്രസ് നേതൃത്വം തന്നെ കൃത്യമായി തള്ളിയിട്ടുണ്ടെന്നും കെസി വേണുഗോപാൽ തന്നെ പരസ്യ പ്രതികരണം പാടില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സൈബർ ആക്രമണം ആർക്കെതിരെ നടത്തുന്നതും ശരിയല്ല. ഡൽഹിയിൽ വരുമ്പോൾ എല്ലാ നേതാക്കളെയും കാണും. ഞാൻ ആർക്കെതിരെയും പരാതി പറയാനില്ല. എഐസിസിക്ക് മുന്നിലുള്ള പരാതി ആയതിനാൽ അടൂർ പ്രകാശുമായി ചർച്ച ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ പരാതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് ഡൽഹിയിലെത്തിയ അടൂർ പ്രകാശ് ഹൈക്കമാൻഡ് നേതൃത്വവുമായി കൂടിക്കാഴ്ചക്ക് ശ്രമിക്കുന്നുവെന്ന റിപ്പോർട്ട് പുറത്ത് വരുന്നുണ്ട്. ഇതുവരെ അടൂർ പ്രകാശിന് സമയം അനുവദിച്ചതായി സൂചനയില്ല.  കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയേയും രാഹുൽ ഗാന്ധിയേയും കാണാനാണ് അടൂർ പ്രകാശ് ശ്രമിക്കുന്നതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *