Home » Blog » kerala Max » സാജോ ജോസ് പൈനാടത്ത് അനുസ്മരണം നടത്തി
IMG-20260817-WA0005

അങ്കമാലി:സാമൂഹ്യ പ്രവർത്തകനും സീറോ മലബാർ സഭ കൂട്ടായ്മക്കും വേണ്ടി പ്രവർത്തിച്ചിരുന്ന കറുകുറ്റി സാജോ ജോസ് പൈനാടത്തിൻ്റെ ഒന്നാം ചരമ വാർഷിക അനുസ്‌മരണ സമ്മേളനം നടത്തി. സീറോ മലബാർ സഭ അൽമായ ഫോറം മുൻ സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.

പ്രവാസി മലയാളിയായി ജീവിച്ച വേളയിലും സഭയുടെയും വിശ്വാസ സമൂഹത്തിൻ്റെയും ഉന്നതിക്കായി നിരന്തരം പ്രവർത്തിച്ച വ്യക്തിയാണ് സാജോ ജോസ് ഉദ്ഘാടന പ്രസംഗത്തിൽ അദ്ധേഹം അഭിപ്രായപ്പെട്ടു. അങ്കമാലി നസ്രാണി അസോസിയേഷൻ കൂട്ടായ്മ സംഘടിപ്പിച്ച ചടങ്ങിൽ എം. എ. ജോർജ് അധ്യക്ഷത വഹിച്ചു.
ഷൈബി പാപ്പച്ചൻ, ജോസ് മണവാളൻ , പോൾസൺ കുടിയിരിപ്പിൽ, റെമി പൗലോസ്, ബാബു പീറ്റർ എന്നിവർ പ്രസംഗിച്ചു.

ചിത്രം : സാജോ ജോസ് പൈനാടത്തിൻ്റെ ഒന്നാം ചരമ വാർഷിക അനുസ്മരണ സമ്മേളനം സീറോ മലബാർ സഭ അൽമായ ഫോറം മുൻ സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.