Home » Blog » kerala Mex » വിമാന ജീവനക്കാരുടെ സുരക്ഷാ പരിശോധന ശക്തമാക്കി എയർ ഇന്ത്യ; മയക്കുമരുന്ന് പരിശോധനയിൽ കുടുങ്ങിയത് രണ്ട് പൈലറ്റുമാർ
Air-India-3

ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ആകാശത്ത് വെച്ച് പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിച്ച സംഭവത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ രണ്ട് പൈലറ്റുമാർ കൂടി പ്രാഥമിക ഡ്രഗ് ടെസ്റ്റിൽ (മയക്കുമരുന്ന് പരിശോധന) പരാജയപ്പെട്ടു. ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി രണ്ട് ഘട്ടങ്ങളിലായി നടത്തിയ പരിശോധനകളിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിമാനക്കമ്പനിയിലെ എല്ലാ പൈലറ്റുമാർക്കും ഡ്രഗ് പരിശോധന നിർബന്ധമാക്കിയത്.

 

പുതിയതായി ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ട പൈലറ്റുമാരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അധികൃതർ വ്യക്തമാക്കി. വ്യോമയാന മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങളിലും പൈലറ്റുമാരുടെ ശാരീരിക-മാനസിക പരിശോധനകളിലും ഉണ്ടാകുന്ന വീഴ്ചകളെക്കുറിച്ച് വലിയ ആശങ്കയാണ് ഈ സംഭവം ഉയർത്തുന്നത്.