Home » Blog » kerala Max » ഫിലിപ്സ് ഫോക്കസ്‌ഗ്ലോ ലൈറ്റുകൾ അവതരിപ്പിച്ചു
IMG-20260809-WA0007

കൊച്ചി: കൃത്യമായ നിറപ്രതിഫലനവും കണ്ണുകൾക്ക് കൂടുതൽ സുഖകരമായ പ്രകാശവും നൽകുന്ന ഫിലിപ്സ് ഫോക്കസ്‌ഗ്ലോ ലൈറ്റിംഗ് ശ്രേണി സിഗ്നിഫൈ അവതരിപ്പിച്ചു. വായന, പഠനം, വീട്ടിലിരുന്നുള്ള ജോലി എന്നിവയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ ശ്രേണി സി.ആർ.ഐ. 90-ൽ കൂടുതലുള്ള സാങ്കേതികവിദ്യയിലൂടെ വസ്തുക്കളുടെ യഥാർഥ നിറം കാണാൻ സഹായിക്കുന്നു. ഐ കംഫർട്ട് ടെക്നോളജി ഉപയോഗിച്ച് ഫ്ലിക്കർ കുറയ്ക്കുന്നതിനാൽ ദീർഘനേരം വെളിച്ചത്തിൽ പ്രവർത്തിക്കുമ്പോൾ കണ്ണുകളുടെ ക്ഷീണം കുറയുമെന്നും കമ്പനി അറിയിച്ചു. 12 വാട്ട് എൽഇഡി ബൾബ്, 25, 30 വാട്ട് ബാറ്റൻ, സ്കൈ, ഓർബിറ്റ് ഡെസ്ക് ലാമ്പുകൾ എന്നിവയാണ് പുതിയ ശ്രേണിയിലുള്ളത്. ഉപഭോക്താക്കളുടെ ദൈനംദിന ആവശ്യങ്ങൾ മുൻനിർത്തിയാണ് പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിച്ചതെന്ന് സിഗ്നിഫൈ ഗ്രേറ്റർ ഇന്ത്യ കൺസ്യൂമർ ബിസിനസ് ഹെഡ് സി. അരുണ്‍ കുമാർ പറഞ്ഞു.