കൊച്ചി: വൈരുദ്ധ്യാത്മക (കോണ്‍ട്രേറിയന്‍) നിക്ഷേപ തന്ത്രം പിന്തുടരുന്ന ഓപ്പണ്‍-എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ ബന്ധന് കോണ്ട്ര ഫണ്ട് ആരംഭിച്ച് ബന്ധന് മ്യൂച്വല്‍ ഫണ്ട്. ആശങ്കകള്‍, ചാക്രിക വെല്ലുവിളികള്‍, നിലവിലുള്ള വിപണി വികാരം എന്നിവ കാരണം താല്‍ക്കാലികമായി പ്രാധാന്യം കുറഞ്ഞതായി കാണപ്പെടുന്നതും എന്നാല്‍ അടിസ്ഥാനപരമായി കരുത്തുറ്റതുമായ ബിസിനസ്സുകളെ കണ്ടെത്താന്‍ ഈ ഫണ്ട് ശ്രമിക്കുന്നു. കാലക്രമേണ ധാരണകളും അടിസ്ഥാന ഘടകങ്ങളും മെച്ചപ്പെടുന്നതിനനുസരിച്ച് ഇവയ്ക്ക് പുനര്‍-റേറ്റിംഗിനുള്ള സാധ്യതയുണ്ട്.
പുതിയ ഫണ്ട് ഓഫര്‍ ഈ മാസം 10ന് ആരംഭിച്ച് 24ന് അവസാനിക്കും. ബാന്ധന് കോണ്ട്ര ഫണ്ടില്‍ ലൈസന്‍സുള്ള മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്, അല്ലെങ്കില്‍ നേരിട്ട് ഔദ്യോഗിക വെബ്സൈറ്റ് (https://bandhanmutual.com/
